പരീക്ഷാ രജിസ്‌ട്രേഷന്‍, പുനര്‍മൂല്യനിര്‍ണയഫലം, പരീക്ഷാ ടൈം ടേബിള്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

calicut university latest news updates sts

കോഴിക്കോട്:  മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. റഗുലര്‍/ സപ്ലിമെന്ററി ജൂണ്‍ 2023 (2020 മുതല്‍ പ്രവേശനം) പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 25 വരെയും 170 രൂപ പിഴയോടെ 29 വരെയും രജിസ്റ്റര്‍ ചെയ്യാം. ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (2017 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷക്കും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (2013 മുതല്‍ 2016 വരെ പ്രവേശനം) ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും 25 വരെ പിഴയില്ലാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 170 രൂപ പിഴയോടെ 29 വരെ അപേക്ഷിക്കാം. വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി
വിദൂര വിഭാഗം പി.ജി. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ 2023 സെപ്റ്റംബര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ടൈം ടേബിള്‍
നാലാം സെമസ്റ്റര്‍ ബി.ടെക്. (2014 മുതല്‍ 2018 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, നാലാം സെമസ്റ്റര്‍ പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷകള്‍ മെയ് 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. വിദൂരവിഭാഗം/ പ്രൈവറ്റ് സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.കോം. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും.  

പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ബി.കോം., ബി.ബി.എ. റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 (2019, 2020 പ്രവേശനം), സപ്ലിമെന്ററി ഏപ്രില്‍ 2022 (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2021 (2015 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2020 (2014 പ്രവേശനം) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് ഏപ്രില്‍ 2021 പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, ഫിസിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

സ്‌പെഷ്യല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്., റഗുലര്‍ നവംബര്‍ 2020 സ്‌പെഷ്യല്‍ പരീക്ഷ 29 മുതല്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. വിദ്യാര്‍ഥികളുടെ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.

ബി.വോക്. പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. സി.ബി.സി.എസ്.എസ്. യു.ജി. റഗുലര്‍ (2021 പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് 29 വരെ പിഴയില്ലാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. രണ്ടാം സെമസ്റ്റര്‍ ബി.വോക്. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 (2016 മുതല്‍ 2020 പ്രവേശനം) പരീക്ഷക്ക് ഓണ്‍ലൈനായി പിഴയില്ലാതെ 24 വരെയും പിഴയോടെ 26 വരെയും രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിങ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്ക് 17 വരെ പിഴയില്ലാതെയും 19 വരെ 170 രൂപ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് 23 വരെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം.

അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് ജൂണ്‍ മൂന്ന് വരെ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ മൂന്ന് ഒഴിവുകളാണുള്ളത്. ഉയര്‍ന്ന പ്രായപരിധി 64 വയസ്സ്. വിജ്ഞാപനം വെബ്‌സൈറ്റില്‍.

കാഴ്ചയില്ലാത്തവർക്ക് പരീക്ഷഫലമറിയാൻ കാപ്ചെ ഒഴിവാക്കി കാലിക്കറ്റ് സർവകലാശാലാ വെബ്സൈറ്റ്; മറ്റ് വാർത്തകളും


 

Latest Videos
Follow Us:
Download App:
  • android
  • ios