കാലിക്കറ്റ് സർവ്വകലാശാല ബാർ കോഡെഡ് പി ജി പരീക്ഷയുടെ നാലാം സെമെസ്റ്ററിന്റെ ഫലം പ്രസിദ്ധപ്പെടുത്തി
എഴുത്തു പരീക്ഷക്ക് ശേഷം 18 പ്രവർത്തി ദിവസം കൊണ്ടാണ് പ്രസ്തുത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുവാനായത്.
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ആധുനിക രീതിയിൽ ബാർ കോഡ് സംവിധാനം ഉപയോഗിച്ച് നടത്തിയ CBCSS 2021 അഡ്മിഷൻ നാലാം സെമെസ്റ്ററിന്റെ പി ജി പരീക്ഷയുടെ ഫലം ഇന്നേ ദിവസം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, നിർവ്വഹിച്ചു. തദവസരത്തിൽ പരീക്ഷ കൺട്രോളർ ഡോ.ഗോഡ്വിന് സാമ്രാജ്,ഡി പി. അധ്യക്ഷത വഹിച്ചു. 217 കോളേജികളിൽ നിന്നും 48 പി ജി പ്രോഗ്രാമിൽ 9141 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 7831 കുട്ടികൾ വിജയിക്കുകയും (85.67 %) ചെയ്തിട്ടുണ്ട്. എഴുത്തു പരീക്ഷക്ക് ശേഷം 18 പ്രവർത്തി ദിവസം കൊണ്ടാണ് പ്രസ്തുത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുവാനായത്.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് കല്ലായിയിലുള്ള ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസി. പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 4-ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9447234113, 9447849621.
എം.ബി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ-മാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം സപ്തംബര്‍ 4-ന് വൈകീട്ട് 3 മണിക്ക് മുമ്പായി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9496289480 / 7594006138.
കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച നാലാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ സപ്തംബര്‍ 9-ന് നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യു., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 11 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 11 വരെ അപേക്ഷിക്കാം.
ഓണ സമ്മാനമായി 5 കിലോ അരി; 12040 സ്കൂളുകൾ, 27.50 ലക്ഷം വിദ്യാർത്ഥികൾ, വിതരണോഘാടനം നിർവഹിച്ച് മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്