പരീക്ഷ, പരീക്ഷഫലം, പ്രാക്റ്റിക്കൽ പരീക്ഷകൾ എപ്പോൾ? കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ഇവയാണ്...
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24, 25 തീയതികളില്‍ നടക്കും.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 3 വരെയും 170 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24, 25 തീയതികളില്‍ നടക്കും.
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍
കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവകുപ്പിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും യു.ജി.സി. നെറ്റ്-ജെ.ആര്‍.എഫ്. ജേതാക്കള്‍ക്കുമായി പൂര്‍വവിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്തു.
ചടങ്ങില്‍ ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. പി.വി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. അധ്യാപക രക്ഷാകര്‍തൃസമിതിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ അമേരിക്കയിലെ ലിങ്കണ്‍ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. ബാബു വള്ളിയോടന്‍ പ്രഭാഷണം നടത്തി. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, മുന്‍ മേധാവി ഡോ. വി.വി. രാധാകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് എം.വി. ശിവന്‍ എന്നിവര്‍ സംസാരിച്ചു.
എം. ഹിബ, വി.പി. അനഘ സുരേഷ്, പി. അശ്വതി, സി. ഷാക്കിറ, ആര്‍. ആതിര, എം. സ്വാതി, എം.ഡി. വൈഷ്ണവ്, കെ.പി. ശ്രീഷ്മ, അഷ്ന ടോംസ്, വിഷ്ണു മോഹന്‍, ടി.കെ. ശ്രീക്കുട്ടി, ഡാനി ഫ്രാന്‍സിസ്, എം.കെ. അഖില്‍, ഡോ. എ.പി. ജനിഷ, അലന്‍ തോമസ്, ഡോ. പി. ഷിനോജ്, ശരത് ജി. നായര്‍, ഡോ. പി. ഫസീല, അപര്‍ണ ശ്രീകുമാര്‍, കെ.കെ. ജിയോമോള്‍, ഇ.പി. രജീഷ്, പി.വി. ജിജി, നുഷിബ നാസര്‍, കെ.എസ്. അഞ്ജിത, കെ. അര്‍ഷാദ്, ഒ. അര്‍ച്ചന, ടി. തീര്‍ഥ, സി.എസ്. അശ്വതി, എം.കെ. ലുലു മുംതാസ്, പി.പി. ആതിര, ആര്യ ശശിധരന്‍, ഹരിത പി. ഭരതന്‍, ഇ. ജനീഷ്മ, അഖില സെന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
ബോട്ടണി ക്വിസ് മത്സര വിജയികൾ
കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്രപഠനവിഭാഗം സംഘടിപ്പിച്ച ഡോ. ബി.കെ. നായര്‍ പുരസ്‌കാര ബോട്ടണി ക്വിസ് മത്സരത്തില്‍ അനശ്വര്‍ പ്രസന്നന്‍, ലുലു മുംതാസ് (സര്‍വകലാശാലാ പഠനവിഭാഗം) ജേതാക്കളായി. സര്‍വകലാശാലാ പഠനവകുപ്പിലെ ജെ. അഭ്യുദയ, രോഹിണി ഹരിദാസ്, മഹാത്മാ ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ശിശിര സനില്‍, വി. അനുനന്ദന എന്നിവരടങ്ങിയ ടീമിനാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ സ്ഥാപകമേധാവിയായ ഡോ. ബി.കെ. നായരുടെ പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫ. ഡോ. മിനു ദിവാകരന്‍ ക്വിസ് മാസ്റ്ററായിരുന്നു.