കാലിക്കറ്റ് സർവ്വകലാശാലയിൽ ‍ടെക്നീഷ്യൻ അഭിമുഖം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, മറ്റ് വാർത്തകളുമറിയാം

ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി നവംബര്‍ ഏഴിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 2023 ജനുവരി ഏഴിന് നടക്കും. 

calicut university latest news

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (CSIF) ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി നവംബര്‍ ഏഴിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 2023 ജനുവരി ഏഴിന് നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നിയമനപഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടി.സി., കോഷന്‍ ഡെപ്പോസിറ്റ് വിതരണം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2018-22 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ടി.സി., കോഷന്‍ ഡെപ്പോസിറ്റ് വിതരണം ഡിസംബര്‍ 30 മുതല്‍ ജനുവരി 5 വരെ  കോളേജില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ കുടിശ്ശികകള്‍ നികത്തി നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും കോളേജ് വെബ്‌സൈറ്റില്‍. നിര്‍ദ്ദിഷ്ട തീയതിക്കകം ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കും.

പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പി.എച്ച്.ഡി. (ജെ.ആര്‍.എഫ്.) പ്രവേശനത്തിന് ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 5 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം
ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ ബി.എസ് സി./ ബി.സി.എ. (സി.ബി.സി.എസ്.എസ്./ സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ അസല്‍ ഗ്രേഡ് കാര്‍ഡ്, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നെടുത്ത പുനര്‍മൂല്യനിര്‍ണയ ഫലത്തിന്റെ മെമ്മോയുടെ പകര്‍പ്പ് എന്നിവ ആറുമാസത്തിനകം ബി.എസ് സി. ബ്രാഞ്ചില്‍ ഹാജരാക്കി ഗ്രേഡ് കാര്‍ഡില്‍ മാറ്റം വരുത്തണം. വീഴ്ച വരുത്തന്നവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും. രണ്ടാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.വി.സി, ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യൂ. റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019, 2020 പ്രവേശനം) ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.കോം. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പ്രത്യേക പരീക്ഷ ജനുവരി 10-ന് നടക്കും സമയക്രമം വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ (2011, 12 പ്രവേശനം) 2022 സെപ്റ്റംബര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 18-ന് തുടങ്ങും.

പരീക്ഷാ രജിസ്‌ട്രേഷന്‍
പുതുക്കാട് പ്രജ്യോതി വിദ്യാനികേതന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2021, നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി 6 വരെയും പിഴയോടെ 9 വരെയും അപേക്ഷിക്കാം. 2017 പ്രവേശനം മുതലുള്ള രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്. റഗുലര്‍/ സപ്ലിമെന്ററി ജൂലായ് 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ജനുവരി 9 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ നവംബര്‍ 2020 (2020 പ്രവേശനം റഗുലര്‍, 2019 പ്രവേശനം സപ്ലിമെന്ററി) ബയോടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി, ഇക്കണോമിക്‌സ്, എജ്യുക്കേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 നവംബര്‍ മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ബി.എച്ച്.എ. (സി.ബി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (2020 & 2019 പ്രവേശനം), 2021 നവംബര്‍ മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ ബി. എച്ച്.എ. സപ്ലിമെന്ററി (സി.യു.സി.ബി.സി.എസ്.എസ്.) (2016 2018)/ (സി.യു.സി.ബി.സി.എസ്.എസ്.) നവംബര്‍ 2020 (2015 പ്രവേശനം)/ (സി.യു.സി.ബി.സി.എസ്.എസ്.) നവംബര്‍ 2019 (2014 പ്രവേശനം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് 28 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.സി.എ. (സി.യു.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ജനുവരി ആറ് വരെ ലഭ്യമാകും.

പ്രാക്ടിക്കല്‍ പരീക്ഷ
വിദൂരവിഭാഗം ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2014, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2015, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2015, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2016, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2016, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2017 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലിന് തുടങ്ങും. സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജാണ് കേന്ദ്രം. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios