വാക് ഇന്‍ ഇന്റര്‍വ്യൂ, പരീക്ഷ, പരീക്ഷാ ഫലം; കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രധാനപ്പെട്ട വാർത്തകൾ ഇവയാണ്...
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ (സി.പി.എ) പുതുക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം.
കോഴിക്കോട്: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കഷന്‍ ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തല്‍ കുളത്തിലേക്ക് നീന്തല്‍ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
ബിവോക് മള്‍ട്ടിമീഡിയ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022, കോവിഡ് സ്‌പെഷ്യല്‍ ഏപ്രില്‍ 2020 പ്രാക്റ്റിക്കല്‍ പരീക്ഷ നവംബര്‍ 29ന് ആരംഭിക്കും. പുതുക്കാട് പ്രജ്യോതി നികേതനിലെ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍സൈക്കോളജി (സിബിസിഎസ്എസ്) റഗുലര്‍ ഏപ്രില്‍ 2021 (2019 സ്‌കീം-2020 പ്രവേശനം), 2021 പ്രവേശനം ഏപ്രില്‍ 2022 പ്രാക്റ്റിക്കല്‍ റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എംപിഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി പിഴകൂടാതെ ഡിസംബര്‍ ഒമ്പത്, 170 രൂപ പിഴയോടെ ഡിസംബര്‍ 12. ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യു/എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്.എം/എം.എച്.എം റഗുലര്‍ നവംബര്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലോകോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം റഗുലര്‍ ഡിസംബര്‍ 2022 , സപ്ലിമെന്ററി മാര്‍ച്ച് 2023 പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ഡിസംബര്‍ ഒമ്പത് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എംബിഎ എസ്ഡിഇ സിയുസിഎസ്എസ് ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കോളേജുകളുടെ പ്രാവിഷണല്‍ അഫിലിയേഷനുള്ള അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ (സി.പി.എ) പുതുക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. പിഴകൂടാതെ ഡിസംബര്‍ 31 വരെയും 1105 രൂപ പിഴയോടെ ജനുവരി 15 വരെയും സൂപ്പര്‍ ഫൈനോട് കൂടി ജനുവരി 31 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.cdc.uoc.ac.in സന്ദര്‍ശിക്കുക.