കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഹിന്ദി അസി. പ്രൊഫസര്‍ നിയമനം, അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്

കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

calicut university latest news +

ഹിന്ദി അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ഫെബ്രുവരി 3-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി
23-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. വുമണ്‍സ് സ്റ്റഡീസ്, എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് കാലിക്കറ്റില്‍ 27-ന് തുടങ്ങും
അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. 27 മുതല്‍ 29 വരെ 10 വിഭാഗങ്ങളിലായാണ് മത്സരം. 80 സര്‍വകലാശാലകളില്‍ നിന്നായി നാനൂറോളം താരങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ടീം 10 വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിന് വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പരിശീലകന്‍ കെ.പി. മുഹമ്മദ് നിഷാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.     
 

Latest Videos
Follow Us:
Download App:
  • android
  • ios