പുനർമൂല്യനിർണയം, പരീക്ഷ, പരീക്ഷഫലം, പരീക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം
ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷയും 2023 ജനുവരി 12-ന് നടക്കും.
കോഴിക്കോട്: ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷയും 2023 ജനുവരി 12-ന് നടക്കും. നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2023 ജനുവരി 4 വരെയും 170 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2023 ജനുവരി 6 വരെയും 170 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ ബി.എസ് സി. കൗണ്‍സിലിംഗ് സൈക്കോളജി ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2023 ജനുവരി 4 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഒഫ് ഇന്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 18-ന് തുടങ്ങും.
ബി.എഡ്. പാഠ്യപദ്ധതി പരിഷ്‌കരണം
ബി.എഡ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനബോര്‍ഡ് അധ്യാപകര്‍ക്കായി പരിശീലന ക്ലാസ് നടത്തി. സര്‍വകലാശാലക്ക് കീഴിലെ 76 കോളേജുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ. സുരേഷ് കുമാര്‍ അധ്യക്ഷനായി. ബോര്‍ഡംഗങ്ങളായ ഡോ. ഡി. മിനി കുമാരി, ഡോ. പ്രിയ കുമാരി, ഡോ. ലക്ഷ്മി അയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നത്തെ തൊഴിൽവാർത്തകൾ; പാരാ ലീഗല്‍ വോളന്റിയര്‍, അധ്യാപകർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്