കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം; രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 24.08.2022 മുതൽ 25.08.2022 വരെയുള്ള തിയതികളിൽ സ്റ്റുഡന്റ് ലോഗിൻ വഴി നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്.
കോഴിക്കോട്: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 25.08.2022, 3.00 PM-നുള്ളിൽ, താഴെ പ്രതിപാദിച്ചിട്ടുളള മാന്‍ഡേറ്ററിഫീസ് അടച്ച ശേഷം കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് താൽക്കാലിക/സ്ഥിര അഡ്മിഷൻ എടുത്ത് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
1.എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 115/- രൂപ
2. മറ്റുള്ളവര്‍ : 480/- രൂപ
1 ഉം 2ഉം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക അഡ്മിഷന്‍ എടുക്കേണ്ടതാണ്. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്റേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കില്‍ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 24.08.2022 മുതൽ 25.08.2022 വരെയുള്ള തിയതികളിൽ സ്റ്റുഡന്റ് ലോഗിൻ വഴി നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്‌ഷൻ റദ്ദാക്കിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല.
പ്രവേശനത്തിനായി മതിയായ രേഖകൾ കൈവശം ഇല്ലാത്ത വിദ്യാർത്ഥികള്‍ പ്രസ്തുത രേഖകൾ 25.08.2022 തിയതിക്ക് മുൻപായി ഹാജാരാക്കി പ്രവേശനം നേടേണ്ടതാണ്. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളേജില്‍ യാതൊരുവിധ ഫീസും അടവാക്കേണ്ടതില്ല. സ്ഥിരം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.