BSF Recruitment : ബിഎസ്എഫിൽ 1312 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇതാണ്...
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആണ്. ഇനി ഒമ്പത് ദിവസങ്ങൾ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് അവശേഷിക്കുന്നുള്ളൂ.
ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) 1312 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ അവസാനിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആണ്. ഇനി ഒമ്പത് ദിവസങ്ങൾ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് അവശേഷിക്കുന്നുള്ളൂ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in വഴി അപേക്ഷിക്കാം.
BSF റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) - HC-RO
ഒഴിവുകളുടെ എണ്ണം: 982
പേ സ്കെയിൽ: 25500 – 81100/- ലെവൽ-4
തസ്തിക: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) - HC-RM
ഒഴിവുകളുടെ എണ്ണം: 330
HC-RO ഉദ്യോഗാർത്ഥി പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസ്സായിരിക്കണം. കൂടാതെ റേഡിയാ ആന്റ് ടെലിവിഷൻ, ഇലക്ട്രോണിക്സ്, COPA, ജനറൽ ഇലക്ട്രോണിക്സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലേതിലെങ്കിലും ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം.
HC (RM): ഉദ്യോഗാർത്ഥി റേഡിയോ, ടെലിവിഷൻ, ഇലക്‌ട്രോണിക്‌സ്, ഫിറ്റർ, COPA, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ജനറൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐടിഐ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ വിജയവും കെമിസ്ട്രിയും മാത്തമാറ്റിക്സും 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്സാകുകയും വേണം.
Gen/OBC/EWS-ന്: 100/- രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്‌ടി/മുൻ-എസ് എന്നിവർക്ക്: ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ BSF-ന്റെ rectt.bsf.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 20 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 19. എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ശാരീരിക ക്ഷമത പരിശോധന, വിശദമായ മെഡിക്കൽ പരിശോധന (ഡിഎംഇ) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.