ആൺകുട്ടികൾക്കും അപേക്ഷിക്കാം; വനിതാ പോളിടെക്‌നിക് കോളേജിൽ അവധിക്കാല കോഴ്സുകൾ

ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന വിവിധ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Boys can also apply Vacation Courses in Women s Polytechnic College

തിരുവനന്തപുരം: കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന വിവിധ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, വീഡിയോ എഡിറ്റിംഗ്, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്‌ പി.എച്ച്.പി, പൈത്തൺ പ്രോഗ്രമിങ്, വെബ് ഡിസൈനിങ്, എം.എസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ്, സി പ്രോഗ്രമിങ്, ജാവാ പ്രോഗ്രാമിങ്, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, 

എന്നീ അവധിക്കാല കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് നേരിട്ടോ, 0471 2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രിൽ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. 120 പേർക്ക് പ്രവേശനം ലഭിക്കും. പൊതുവിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളിലും സാങ്കേതിക വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കും.
പോളിടെക്‌നിക് കോളേജ് പ്രവേശനത്തിനു 10 ശതമാനം സീറ്റ് സംവരണം, ടെക്‌നിക്കൽ ഹൈസ്‌കൂളുകൾക്ക് പ്രത്യേകമായി സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകൾ, ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് പി.എസ്.സി വഴി സർക്കാർ സ്ഥാപനങ്ങളിൽ നിയമനത്തിന് സാധ്യത എന്നിവ ടെക്നിക്കൽ ഹൈസ്കൂൾ പഠനത്തെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907788350, 9037183080, 9400006460.

വിസ, ടിക്കറ്റ്, താമസം, ഇൻഷൂറൻസും എല്ലാം കമ്പനി വക, ആകർഷക ശമ്പളവും; മലയാളികളെ തേടി രണ്ട് തൊഴിലവസരങ്ങൾ യുഎഇയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios