​ഗൂ​ഗിളിന്റെയും ആമസോണിന്റെയും ഓഫർ സ്വീകരിച്ചില്ല, ഫേസ്ബുക്കിൽ ജോലി നേടി; ശമ്പളം എത്രയാണെന്നോ?

അം​ഗൻവാടി ജീവനക്കാരിയാണ് ബൈശാഖിന്റെ അമ്മ. മകന്റെ ഇതുവരെയുള്ള വിദ്യാഭ്യാസത്തിലും നേട്ടത്തിലും സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു.

Bisakh Mondal got job in facebook with 1.8 crore salary

കൊൽക്കത്ത: ഫേസ്ബുക്കിൽ (facebook) വമ്പൻ വാർഷിക ശമ്പളത്തിൽ ജോലി നേടി ജാദവ്പൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥി. കംപ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ (Bisakh Mondal) ബൈശാഖ് മൊണ്ടാൽ ആണ് ഈ മിടുക്കൻ. ​ഗൂ​ഗിളിൽ നിന്നും ആമസോണിൽ നിന്നും ജോലി ഓഫർ ലഭിച്ചിട്ടും അത് വേണ്ടെന്ന് വെച്ചാണ് ബൈശാഖ് ഫേസ്ബുക്കിന്റെ ജോലി സ്വീകരിച്ചത്. 1.8 കോടി ശമ്പളമാണ് ബൈശാഖിന് ലഭിക്കാൻ പോകുന്നത്. 

“സെപ്റ്റംബറിൽ  ഫേസ്ബുക്കിൽ ജോയിൻ ചെയ്യും. ഈ ജോലി സ്വീകരിക്കുന്നതിന് മുമ്പ്, എനിക്ക് ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ഓഫറുകൾ ലഭിച്ചു. ഉയർന്ന ശമ്പള പാക്കേജ് അവർ ഓഫർ ചെയ്തത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും മികച്ചതെന്ന് ഞാൻ കരുതി, ”ബൈശാഖ് മൊണ്ടൽ പറഞ്ഞു. കൊവിഡ് കാലത്ത് നിരവധി ഓർ​ഗനൈസേഷനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനും പാഠ്യപദ്ധതിക്ക് പുറത്തേക്ക് അറിവ് നേടാനും സാധിച്ചതായി ബൈശാഖ് വ്യക്തമാക്കി. വമ്പൻ കമ്പനികളായ ആമസോണിന്റെയും ​ഗൂ​ഗിളിന്റേയും അഭിമുഖങ്ങളെ മികച്ച രീതിയിൽ നേരിടാൻ ഇവ സഹായിച്ചു. 

അം​ഗൻവാടി ജീവനക്കാരിയാണ് ബൈശാഖിന്റെ അമ്മ. മകന്റെ ഇതുവരെയുള്ള വിദ്യാഭ്യാസത്തിലും നേട്ടത്തിലും സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. പഠനത്തെ എപ്പോഴും ​ഗൗരവത്തോടെ സമീപിക്കുന്ന വിദ്യാർത്ഥിയായിരുന്നു ബൈശാഖ്. ഉയർന്ന മാർക്കോടെയാണ് പരീക്ഷകളെല്ലാം പാസ്സായിരുന്നത്. “ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. അവൻ കൂടുതൽ ഉയരങ്ങളിലെത്തുന്നത് കാണാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. പഠിത്തത്തിന്റെ കാര്യത്തിൽ എപ്പോഴും ഗൗരവത്തിലായിരുന്നു. ഹയർസെക്കൻഡറി പരീക്ഷകളിലും ജോയിന്റ് എൻട്രൻസ് പരീക്ഷയിലും മികച്ച മാർക്ക് നേടിയ ശേഷമാണ് ജാദവ്പൂർ സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്, ”ബൈശാഖിന്റെ അമ്മ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios