ബി.എഫ്.എ ഡിഗ്രി, ഐ.എച്ച്.ആർ.ഡി എൻ.ആർ.ഐ പ്രവേശനം: അപേക്ഷ ദീർഘിപ്പിച്ചു, തീയതികൾ ഇവയാണ്...

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ  മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ ബി എഫ് എ കോഴ്സുകളിലേക്ക് ജൂലൈ 27 വരെ അപേക്ഷിക്കാം. 

BFA and IHRD NRI Admission dates extended

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു (technical education department) കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ  മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (government fine arts coleges) (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ (BFA Course) (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം ജൂലൈ 27 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 

പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ള അപേക്ഷകർക്ക് അപേക്ഷാഫീസ് 600 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷാ ഫീസ് 300 രൂപയും ആണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ മേൽ സൂചിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 0471-2561313.

ICSE : ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.38 % വിജയം, രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികൾ, ഫലമറിയാം

ഐ.എച്ച്.ആർ.ഡി എൻ.ആർ.ഐ പ്രവേശനം: തീയതി നീട്ടി
ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള എൻജിനിയറിങ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

ഫെല്ലോഷിപ്പുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് (3 എണ്ണം, പ്രതിമാസം 25,000 രൂപ) നൽകുന്നത്. യു.ജി.സി/ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിച്ച യോഗ്യതകളോടുകൂടിയ വ്യക്തികൾക്ക് ഗവേഷണ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 25നു മുമ്പ് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.

Latest Videos
Follow Us:
Download App:
  • android
  • ios