അസം റൈഫിൾസ് റിക്രൂട്ട്മെന്റ്: 1380 ഒഴിവുകൾ; കേരളത്തിൽ 39; അപേക്ഷിക്കേണ്ടതെങ്ങനെ?

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 20 ആണ്. 

Assam rifles recruitment 2022

ദില്ലി: അസം റൈഫിള്‍സ് (assam rifles) 2022-23 ലെ ടെക്നിക്കല്‍ ആന്‍ഡ് ട്രേഡ്സ്മാന്‍ റിക്രൂട്ട്മെന്റ് റാലിയിലേക്ക് ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് (1380 vacancy) 1380 അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 20 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ assamrifles.gov.in വഴി അപേക്ഷിക്കാം. ആകെ 1380 ഒഴിവുകളാണുള്ളത്.  തസ്തിക ഗ്രൂപ്പ് ബി & സി തസ്തികകളില്‍ അസം റൈഫിള്‍സ് ടെക്‌നിക്കല്‍ & ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ് റാലി 2022-23. അസം റൈഫിള്‍സ് നിയമങ്ങള്‍ അനുസരിച്ചായിരിക്കും പേ സ്‌കെയില്‍. 

ഒഴിവുകളും സംസ്ഥാനങ്ങളും

ആന്‍ഡമാന്‍ & നിക്കോബര്‍: 1 
ആന്ധ്രാപ്രദേശ്: 72 
അരുണാചല്‍ പ്രദേശ്: 42 
അസം: 57 
ബീഹാര്‍: 107  
ചണ്ഡീഗഡ്: 2 
ഛത്തീസ്ഗഡ്: 32 
ദാദറും ഹവേലിയും: 1  
ഡല്‍ഹി: 12 
ദാമന്‍ & ദിയു: 1 
ഗോവ: 3 
ഗുജറാത്ത്: 50
ഹരിയാന: 14 
ഹിമാചല്‍ പ്രദേശ്: 4 
ജമ്മു & കാശ്മീര്‍: 26
ജാര്‍ഖണ്ഡ്: 53 
കര്‍ണാടക: 51 
കേരളം: 39 
ലക്ഷദ്വീപ്: 1 
മധ്യപ്രദേശ്: 47
മഹാരാഷ്ട്ര: 71 
മണിപ്പൂര്‍: 79 
മേഘാലയ: 7 
മിസോറാം: 85
നാഗാലാന്‍ഡ്: 115
ഒഡീഷ: 51 
പുതുച്ചേരി: 2
പഞ്ചാബ്: 18
രാജസ്ഥാന്‍: 41 
തമിഴ്‌നാട്: 57
തെലങ്കാന: 46
ത്രിപുര: 7
ഉത്തര്‍പ്രദേശ്: 123
ഉത്തരാഖണ്ഡ്: 7
പശ്ചിമ ബംഗാള്‍: 56

അപേക്ഷ ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. ​ഗ്രൂപ്പ് ബി തസ്തികകളിലേക്ക് 200 രൂപയാണ് ഫീസ്. ​ഗ്രൂപ്പ് സി തസ്തികകളിലേക്ക് 100 രൂപ. എസ് സി, എസ് ടി, വനിത, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. assamrifles.gov.in. വഴിയാണ് അപേക്ഷ  സമർപ്പിക്കേണ്ടത്. ജൂൺ ആറ് മുതൽ അപേക്ഷ  നടപടികൾ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 ആണ്. 

Latest Videos
Follow Us:
Download App:
  • android
  • ios