വനിതകൾക്ക് മാത്രം! ഫിറ്റ്നസ് ട്രെയിനറടക്കമുള്ള കോഴ്സുകൾ പഠിക്കാം, സ്കോളർഷിപ്പോടുകൂടി; തൃക്കാക്കരയിൽ അസാപ് വഴി

ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്‌, ഹൈഡ്രോപോണിക്സ് ഗാർഡ്നർ എന്നീ കോഴ്‌സുകൾ പഠിക്കാം

ASAP Kerala Skill training with scholarship for women under Thrikkakara Municipal Corporation

കൊച്ചി: തൃക്കാക്കര നഗരസഭ പരിധിയിലുള്ള വനിതകൾക്ക് സ്കോളർഷിപ്പോടെയുള്ള  തൊഴിൽ പരിശീലനത്തിനു ഇപ്പോൾ അപേക്ഷിക്കാം. അസാപ് കേരളയാണ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നത്.  SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വനിതകൾക്ക് 100% സ്കോളർഷിപ്പും, മറ്റു വിഭാഗത്തിൽ പെടുന്നവർക്ക് 25% ഗുണഭോക്തൃ വിഹിതം നൽകി 75% സ്കോളർഷിപ്പോടുകൂടി ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്‌, ഹൈഡ്രോപോണിക്സ് ഗാർഡ്നർ എന്നീ കോഴ്‌സുകൾ പഠിക്കാം. 

10 ലക്ഷത്തോളം ശമ്പളം! കേരളത്തിലെ വിദ്യാർഥികൾക്ക് റെക്കോഡ് ശമ്പളം ഉറപ്പാക്കിയെന്ന അവകാശവാദവുമായി ഐയിമർ ബി സ്കൂൾ

കോഴ്സുകളുടെ വിശദ വിവരങ്ങൾക്ക് തൃക്കാക്കര നഗരസഭ വ്യവസായ ഓഫീസുമായോ, കളമശ്ശേരി കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപിന്റെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായോ ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട ഫോൺ നമ്പർ 8848179814 / 97785 98336. 

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനായി https://link.asapcsp.in/thrikkakara സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 10 മാർച്ച് 2024.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം അസാപ്പിൽ നിന്നുള്ള മറ്റൊരു വാർത്ത ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വി എല്‍ എസ്‌ ഐ എസ് ഒ സി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പ്പശാല സംഘടിപ്പിക്കുന്നു എന്നതാണ്. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട്ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ 2000 വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. താൽപര്യമുള്ളവര്‍ https://connect.asapkerala.gov.in/events/10985 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍  ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: outreach@asapkerala.gov.in, ഫോണ്‍ 7893643355. ഈ രംഗത്തെ മുന്‍നിര പരിശീലകരായ മേവന്‍ സിലിക്കണില്‍ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശില്‍പ്പശാല സഹായിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

Latest Videos
Follow Us:
Download App:
  • android
  • ios