വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ്: 3000ത്തിലധികം അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട തീയതി?

മെയ് 28 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം. 

apprentice vacancies western railway recruitment

ദില്ലി: വെസ്റ്റേൺ റെയിൽവേ (Western Railway) 3612 അപ്രന്റീസ് തസ്തികകളിലേക്ക് (apprentice) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ rrc-wr.com. വഴി അപേക്ഷ  സമർപ്പിക്കാം. മെയ് 28 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം. 

ഓൺലൈൻ അപേക്ഷയിലെ പൂരിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ. പ്രമാണ പരിശോധന ബന്ധപ്പെട്ട ഡിവിഷനുകളിൽ വെച്ചാണ് നടക്കുക. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അം​ഗീകൃത സ്ഥാപനത്തിൽ നിന്ന്  കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ് ഉണ്ടായിരിക്കണം. അപേക്ഷകർ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയു ഡി, വനിത ഉദ്യോ​ഗാർത്ഥികൾക്ക് ഫീസില്ല. 

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
ഫിറ്റർ - 941
വെൽഡർ - 378
കാർപെന്റർ - 221
പെയിന്റർ- 213
ഡീസൽ മെക്കാനിക്ക് - 209
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15
ഇലക്ട്രീഷ്യൻ - 639
ഇലക്ട്രോണിക് മെക്കാനിക്ക് - 112
വയർമാൻ - 14
റഫ്രിജറേറ്റർ (എസി - മെക്കാനിക്ക്) - 147
പൈപ്പ് ഫിറ്റർ - 186
പ്ലംബർ - 126
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) - 88
പാസ്സ - ​​252
സ്റ്റെനോഗ്രാഫർ - 8
മെഷിനിസ്റ്റ് - 26
ടർണർ - 37

Latest Videos
Follow Us:
Download App:
  • android
  • ios