സർക്കാർ അം​ഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. ഒ.ബി.സി/എസ്.ഇ.ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. 

Apply now for government approved vocational courses

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമാ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. ഒ.ബി.സി/എസ്.ഇ.ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും മണി ഓര്‍ഡറായി 135 രൂപ മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ തപാലില്‍ ലഭിക്കും.

വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ജനുവരി 23 ന് മുന്‍പ് ലഭിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04702474720,

Latest Videos
Follow Us:
Download App:
  • android
  • ios