മികവ് തെളിയിച്ച ചെറുപ്പക്കാരാണോ ? സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷിക്കാം

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്.

Apply for the Youth Icon Award of the State Youth Commission detils below

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ  2024- 25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചതുമായ യുവജനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. 

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. നിർദേശങ്ങൾ ksycyouthicon@gmail.com മെയിലിൽ ലഭ്യമാക്കണം. കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാം.  ഡിസംബർ 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിവരങ്ങൾക്ക്: 0471-2308630 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരാണോ ? ഇപ്പോള്‍ പരിശോധിക്കാം ; എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവായി യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios