Indian Bank SO Recruitment : സിഎക്കാരെ ഇന്ത്യൻ ബാങ്ക് വിളിക്കുന്നു; 312 ഒഴിവുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം
അപേക്ഷകർക്ക് 2022 ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
ദില്ലി: ഇന്ത്യൻ ബാങ്ക് (Indian Bank) സ്പെഷ്യലിസ്റ്റ് ഓഫീസർ (Specialist Officer) തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി (notification). യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indianbank.in വഴി 2022 മെയ് 24 മുതൽ അപേക്ഷിക്കാം. അപേക്ഷകർക്ക് 2022 ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ആകെ 312 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. “ഒഴിവുകളുടെ എണ്ണവും സംവരണം ചെയ്ത ഒഴിവുകളുടെ എണ്ണവും താൽക്കാലികമാണ്, ഇവ വ്യത്യാസപ്പെടാം,” ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ എഡിറ്റ്/മാറ്റം ഉൾപ്പെടെയുള്ള ഓൺലൈൻ രജിസ്ട്രേഷൻ മെയ് 24 മുതൽ ജൂൺ 16 വരെ നടത്താം. അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകൾ (ഓൺലൈനായി) മെയ് 24 മുതൽ ജൂൺ 16 വരെ അടക്കാം. 312 ഒഴിവുകളാണ് ആകെയുള്ളത്.
ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ 835 ഒഴിവുകൾ: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു
അപേക്ഷിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ ഇവയാണ്.
സീനിയർ മാനേജർ (ക്രെഡിറ്റ്): CA/ ICWA
മാനേജർ(ക്രെഡിറ്റ്): CA/ICWA
സീനിയർ മാനേജർ (അക്കൗണ്ട്സ്): സിഎ
മാനേജർ (അക്കൗണ്ടുകൾ): സിഎ
അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്): സിഎ
എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന്, 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം
ശമ്പളം 89890. സീനിയർ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സും പരമാവധി പ്രായപരിധി 38 വയസ്സുമാണ്. മാനേജർ ഉദ്യോഗാർത്ഥികൾക്ക് ഇത് 23 മുതൽ 35 വരെ പ്രായപരിധിയും അസിസ്റ്റന്റ് മാനേജർക്ക് 20 മുതൽ 30 വയസ്സു വരെയുമാണ് പ്രായപരിധി. സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 175 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 14നകം. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.