തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

എട്ടം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

Applications are invited for Education Scholarship for Children of Workers

തിരുവനന്തപുരം : മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് അപേക്ഷിക്കാൻ അവസരം. അതേസമയം അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും. 

വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജയില്‍ മോചിതര്‍ (റിമാന്‍ഡ് തടവുകാര്‍ ഒഴികെ), പ്രൊബേഷണര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കും. അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തികളുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000 രൂപയും അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരിക്ക് പറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000 രൂപയും സ്വയംതൊഴില്‍ ധനസഹായമായി നല്‍കും.

അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കും. രണ്ട് വര്‍ഷത്തിലധികമായി ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000 രൂപ നല്‍കും. വിവാഹം നടന്ന് ആറ് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ജീവപര്യന്തം, വധശിക്ഷ എന്നിവ അനുഭവിക്കുന്ന തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കും. സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് ഒറ്റത്തവണയായി പരമാവധി ഒരു ലക്ഷം രൂപ ധനസഹായമായി ലഭിക്കും. http://suneethl.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷന്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0477 2238450

Latest Videos
Follow Us:
Download App:
  • android
  • ios