Keltron Courses : ബിരുദധാരികൾക്ക് മാധ്യമപ്രവർത്തനം പഠിക്കാൻ അവസരമൊരുക്കി കെൽട്രോൺ

ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

application invited keltron for journalism course

കോഴിക്കോട്: കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍  ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ആണ് പരിശീലനം. അവസാന തീയതി ജൂലൈ 15. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍-  954495 8182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014.  വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്- 673 002.
 

Latest Videos
Follow Us:
Download App:
  • android
  • ios