State Photography Award : സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ; വിഷയം കൊവിഡ് പ്രതിരോധം, അതിജീവനം; അപേക്ഷ മാര്‍ച്ച് 3

കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. 

application invited for state photography award

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (Information public relations department) പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം (online photography competition) സംഘടിപ്പിക്കുന്നു. 'കോവിഡ് പ്രതിരോധം, അതിജീവനം' ആണ് വിഷയം. മാർച്ച് മൂന്നുവരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം. 

സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉണ്ടായിരിക്കും. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക്: statephotographyaward.kerala.gov.in.

ഡി.ഫാം സപ്ലിമെന്ററി പരീക്ഷ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് ക സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 16 മുതൽ നടത്തും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിതതുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 19നു മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ഫെബ്രുവരി 22ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദവിവരങ്ങൾ www.dme.kerala.gv.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios