വിജയഭേരി; എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് പദ്ധതി; ജനുവരി 13 അവസാന തീയതി

സ്കോളര്‍ഷിപ്പിനുളള അപേക്ഷകൾ ജനുവരി 13 ന് മുമ്പ് എസ്.സി പ്രൊമോട്ടര്‍മാര്‍ വഴി അതത് ഗ്രാമപഞ്ചായത്തുകളില്‍ നല്‍കണം.

application invited for scholarship for SC Students

തിരുവനന്തപുരം:  ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന വിജയഭേരി- എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് എന്ന പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്ന ബിരുദം/ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകൾ, പ്ലസ്ടുവിന് ശേഷമുളള മറ്റ് സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്സുകൾ, സംസ്ഥാനത്തിന് പുറത്തുളള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലകളിലെ റഗുലര്‍ കോഴ്സ്, പ്രൊഫഷണല്‍ കോഴ്സിനുളള എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. സ്കോളര്‍ഷിപ്പിനുളള അപേക്ഷകൾ ജനുവരി 13 ന് മുമ്പ് എസ്.സി പ്രൊമോട്ടര്‍മാര്‍ വഴി അതത് ഗ്രാമപഞ്ചായത്തുകളില്‍ നല്‍കണം.

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്  ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി  മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. www.minoritywelfare.kerala.gov.in -ൽ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ 20 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

Latest Videos
Follow Us:
Download App:
  • android
  • ios