നിർധനരായ കിടപ്പു രോ​ഗികളുടെ മക്കളുടെ തുടർവിദ്യാഭ്യാസം; ആർട്രീ ഫൗണ്ടേഷൻ സ്കോളർഷിപ്പ് അപേക്ഷ

അംഗീകൃത സ്കൂളുകളിലും കോളേജുകളിലും  പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 

application invited for r tree scholarship

തിരുവനന്തപുരം: നിർധനരായ കിടപ്പു രോ​ഗികളുടെ മക്കളുടെ തുടർവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ആർ ട്രീ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ  സ്കോളർഷിപ്പ് പ്രഖ്യാപനവും ആർ ട്രീ ഫൗണ്ടേഷന്റെ  നവീകരിച്ച ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. അംഗീകൃത സ്കൂളുകളിലും കോളേജുകളിലും  പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 

പരീക്ഷ ഫലം, പ്രവേശന പരീക്ഷ തീയതി; കേരള സർവ്വകലാശാല വാർത്തകൾ‌ അറിയാം

അപേക്ഷാ ഫോം (ഫോർമാറ്റ് പ്രകാരം) പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, തുടർ വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്ത കോഴ്‌സിൻ്റെ രേഖകൾ , മാതാപിതാക്കളുടെ മെഡിക്കൽ രേഖകൾ എന്നിവ സഹിതം rtreefoundation@gmail.com എന്ന  ഇമെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 9188035450, 8943455543 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കേരഫെഡിൽ ഒഴിവുകൾ; കരാർ നിയമനത്തിലേക്ക് ജൂൺ 15 നകം അപേക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios