ആഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി; പിജി കോഴ്സുകളിലേക്ക് 21 വരെ അപേക്ഷ, അർഹരായവർക്ക് മാർക്ക് ഇളവ്
ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണവിഭാഗത്തിലുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും.
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എം.എസ്‌സി(SLP), മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (MASLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകൾ മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യ (RCI) അംഗീകരിച്ചതും കേരള ആരോഗ്യ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമാണ്. www.lbscentre.kerala.gov.in വഴി ഓൺലൈനായി 7 മുതൽ 21 വരെ അപേക്ഷിക്കാം. 21 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോം ഉപയോഗിച്ചോ ഓൺലൈൻ മുഖേനയോ അപേക്ഷാഫീസ് അടയ്ക്കാം.
അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയുടെ കീഴിൽ വരുന്നതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അല്ലെങ്കിൽ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ബി.എ.എസ്സ്.എൽ.പി. കോഴ്‌സ് അല്ലെങ്കിൽ ബി.എസ്‌സി സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണവിഭാഗത്തിലുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: ഡിസംബർ 10 വരെ അപേക്ഷിക്കാം; ബിരുദമോ പിജിയോ ഉള്ളവർക്ക് അവസരം
കെൽട്രോൺ കോഴ്സുകളിൽ പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, സി.സി.ടി.വി ടെക്നിഷ്യൻ, സോഫ്റ്റ് വെയർ ടെസ്റ്റിങ് വെബ് ഡിസൈനിങ് ആൻഡ് ഡെവലപ്പ്മെന്റ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംങ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0471-2337450, 8590605271.
പ്രണയം കണ്ടെത്താൻ റിലേഷൻഷിപ്പ് കോച്ചിനെ നിയമിച്ച് 57 -കാരി; കോച്ചിന് പ്രതിഫലം രണ്ടുലക്ഷം രൂപ