NTPC Recruitment : നാഷണൽ തെർമൽ പവർ കോർപറേഷനിൽ 60 ഒഴിവുകൾ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ അറിയാം
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ ആകെ 60 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ദില്ലി: നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (National Thermal Power Corporation) (എൻടിപിസി) ലിമിറ്റഡ് 'എക്‌സിക്യൂട്ടീവ് ട്രെയിനീസ്' (Esecutive Trainees) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ ആകെ 60 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പരിശോധിക്കാം - https://www.ntpc.co.in, https://careers.ntpc.co.in.
NTPC റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സിക്യൂട്ടീവ് ട്രെയിനി: ഫിനാൻസ് (സിഎ/സിഎംഎ) 20 തസ്തികകൾ (UR - 20, EWS - 1,ഒബിസി - 5, എസ്‌സി - 3, എസ്ടി - 1)
എക്‌സിക്യൂട്ടീവ് ട്രെയിനി: ഫിനാൻസ് (എംബിഎ-ഫിൻ) 10 തസ്തികകൾ (യുആർ - 6, ഇഡബ്ല്യുഎസ് - 1, ഒബിസി - 2, എസ്‌സി - 1)
എക്‌സിക്യൂട്ടീവ് ട്രെയിനി - എച്ച്ആർ 30 തസ്തികകൾ (യുആർ - 14, ഇഡബ്ല്യുഎസ് - 2, ഒബിസി - 8, എസ്‌സി - 4, എസ്ടി - 2)
2022 മാർച്ച് 21-ന് ഉദ്യോഗാര്‍ത്ഥിയുടെ പരമാവധി പ്രായം 29 ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെ (E1 ഗ്രേഡ്) നൽകും. യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണങ്ങൾ/ ഇളവുകൾ, തിരഞ്ഞെടുക്കൽ പ്രക്രിയ മുതലായവ വ്യക്തമാക്കുന്ന വിശദമായ അറിയിപ്പും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ടിതങ്ങനെ
NTPC-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ntpc.co.in
ഹോംപേജിൽ, 'കരിയർ' ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഫോം സമർപ്പിച്ച് പിന്നീടുള്ള റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.