സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാം: അപേക്ഷ ക്ഷണിച്ചു; പരമാവധി അഞ്ചുലക്ഷം രൂപ വരെ ഗ്രാന്റ്

എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 

application invited for micro entrepreneurs

തിരുവന്തപുരം:  ഫിഷറീസ് വകുപ്പിനു (fisheries department) കീഴിലുള്ള 'സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമണ്‍(സാഫ്)' മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ (micro entrepreneurs) സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. 20 നും 50 നും ഇടയില്‍ പ്രായമുള്ള, തീരദേശ പഞ്ചായത്തുകളില്‍ താമസക്കാരായവരായിരിക്കണം അപേക്ഷകര്‍.

ഡ്രൈഫിഷ് യൂണിറ്റ്, ഹോട്ടല്‍ & കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, ഫുഡ് പ്രോസസിംഗ് മുതലായ സംരംഭങ്ങള്‍ ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷാ ഫോം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നും  ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 ന് മുന്‍പായി അതാത് മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 9847907161, 9895332871.

Latest Videos
Follow Us:
Download App:
  • android
  • ios