മാർഷ്യൽ ആർട്സ് പഠിക്കണോ? സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം
ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠനവിഷയങ്ങളാണ്.
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. വിശദാംശങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31. ഫോൺ: 0471 2325101, 9447683169.
സ്വകാര്യസ്ഥാപനങ്ങളിലേയ്ക്ക് അഭിമുഖം
തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ആഗസ്റ്റ് 20ന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റ്, എസ് ഒ എസ് സ്റ്റാഫ് നഴ്സ് (ബിഎസ് സി/ ജിഎൻഎം), എസ് ഒ എസ് ഹൗസ് ഫാദർ, എസ് ഒ എസ് ഹൗസ് മദർ, സ്റ്റാഫ് നഴ്സ് (ബിഎസ് സി/ ജിഎൻഎം/ എ എൻ എം) തുടങ്ങി ഒഴിവുകളിലേയ്ക്ക് രാവിലെ 11 മുതല്‍ ഒരു മണി വരെയാണ് അഭിമുഖം.
ഡി ഫാം (ബിഎസ് സി/ ജിഎൻഎം/ എ എൻ എം), ബിരുദം (സയൻസുകാർക്ക് മുൻഗണന) തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാട്ടർഹൗസ് സൂപ്പർവൈസർ, വാട്ടർഹൗസ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റർ, ജൂനിയർ സെയ്ൽസ് ഓഫീസർ, സെയ്ൽസ് മാനേജർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ഏജന്റ്സ്, സെയ്ൽസ് എക്സിക്യൂട്ടീവ്, ഫീൽഡ് സെയ്ൽസ് ഓഫീസേഴ്സ്, ഡ്രൈവർ(3 വീലർ), ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, ഷോറും സെയ്ൽസ് ഓഫീസർ, മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടർ തുടങ്ങി ഒഴിവുകളിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെയാണ് അഭിമുഖം. ബി ബി എ/ ബി.കോം/ എം ബി എ/ എം കോം, ഡിപ്ലോമ, ഡി ടി പി കോഴ്സ്, തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ: 9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍കാലിക ഒഴിവ്
കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താല്‍കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608.