കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി; ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്റ്റ്‍വെയർ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു.
തിരുവനന്തപുരം: കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സോഫ്റ്റ്‍വെയർ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ ഹെഡ് അറിയിച്ചു.
ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്
കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയായുള്ള പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്കക്കാര്‍ക്ക് മൂന്നും വര്‍ഷം ഇളവ് അനുവദിക്കുമെന്ന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. നവംബര്‍ 19ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734296496, 8547126028.
ഹെൽപ്പർ തസ്തിക: എഴുത്ത് പരീക്ഷ 20 ന്
സർവ്വെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റിൽ സർവ്വയുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റിലെ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 20 ന് പകൽ 10.30 ന് എഴുത്ത് പരീക്ഷ നടത്തും. യോഗ്യരായവരുടെ പട്ടിക സർവ്വെ വകുപ്പിന്റെ “എന്റെ ഭൂമി” പോർട്ടലിൽ ലഭ്യമാണ് (entebhoomi.kerala.gov.in). ഹാൾ ടിക്കറ്റ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.