ഐ.ടി.ഐ. പെൺകുട്ടികൾക്ക് സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം; എംബിഎ സീറ്റൊഴിവ്

വിവിധ ട്രേഡുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓഫ്‌ലൈനായി അപേക്ഷ നേരിട്ടു നൽകാം.

application invited for ITI course

കോട്ടയം: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 2022 അധ്യയനവർഷത്തിൽ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയാത്ത പെൺകുട്ടികൾക്കു വിവിധ ട്രേഡുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓഫ്‌ലൈനായി അപേക്ഷ നേരിട്ടു നൽകാം. ഫോൺ: 0481: 2535562, 9961130789, 9497390402

എം ബി എ സീറ്റൊഴിവ്
ആലപ്പുഴ:  കോ ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴില്‍ കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി. ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ (ഐ.എം.ടി ) എം. ബി.എ 2022-24 ബാച്ചിലേക്ക് അപേക്ഷിക്കാം. എസ്.സി , എസ്.ടി ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് ഐ.എം.ടി പുന്നപ്ര ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590599431, 9847961842, 8301890068, 0477- 2267602.

സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ ഐടിഐയില്‍ രണ്ടുവര്‍ഷ ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ഇലക്ട്രീഷ്യന്‍, ഒരു വര്‍ഷ ട്രേഡ് ആയ പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആവശ്യമുള്ളവര്‍ എല്ലാ ഡോക്യുമെന്റും സഹിതം ഐടിഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446444042, 9496546623.

സാക്ഷരതാ വാരാചരണത്തിന് തുടക്കമായി 
 കോട്ടയം : സാക്ഷരതാ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ സാമൂഹ്യ പുരോഗതിക്ക് അനിവാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. സാക്ഷരതാ മിഷന്റ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന സാക്ഷരതാ വാരാചരണ പരിപാടികളുടെയും പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യതാ പഠന ക്ലാസുകളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത മുതൽ ഹയർസെക്കൻഡറി വരെയുള്ള കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലയിൽ കൂടുതൽ തുല്യതാ പഠിതാക്കളെ ചേർത്ത പ്രേരക്മാരായ ശ്രീകല എം നായർ , അന്നമ്മ കെ.മാത്യു, ഐവി ഐപ്പ്, പി.വി. പ്രേമലത, എന്നിവരെ ചടങ്ങിൽ ആദരിച്ചു.  റെജി മാത്യു, എം എസ് . സുമേഷ്, കെ രാജ്മോഹൻ, ഇ ടി ജോൺ, ശ്രീകല. എം.നായർ , എം.എൻ.കുമാരിയമ്മ, ആർ. ഷൈലമ്മ എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ പതാക ഉയർത്തൽ, നിരക്ഷരത നിർമ്മാർജ്ജന പ്രതിജ്ഞ എടുക്കൽ, സാക്ഷരത - തുടർ വിദ്യാഭ്യാസ പ്രവർത്തകരെ ആദരിക്കൽ, സാക്ഷരത, തുല്യതാ സർട്ടിഫിക്കറ്റ് വിതരണം, സാക്ഷരതാ തുല്യതാ പഠിതാക്കളുടെ സംഗമം, തുല്യതാ പഠന ക്ലാസുകൾ ആരംഭിക്കൽ , തുല്യതാ പഠിതാക്കൾക്കായി വിവിധ മത്സരങ്ങൾ , ചർച്ചകൾ, സെമിനാറുകൾ, അക്ഷരദീപം തെളിക്കൽ, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി. മാത്യു അറിയിച്ചു


 

Latest Videos
Follow Us:
Download App:
  • android
  • ios