പിജിഡിസിഎ, ഡിസിഎ; ഐഎച്ച്ആർഡിയുടെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ്  സയന്‍സ് അയലൂരില്‍ 2023 ജനുവരിയിലെ വിവിധ കോഴ്‌സുകള്‍ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. 

application invited for IHRD courses sts

തിരുവനന്തപുരം:  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ്  സയന്‍സ് അയലൂരില്‍ 2023 ജനുവരിയിലെ വിവിധ കോഴ്‌സുകള്‍ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പിജിഡിസിഎ ( യോഗ്യത- ഡിഗ്രി), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത- എസ്എസ്എല്‍സി ), ഡിസിഎ ( യോഗ്യത- പ്ലസ് ടു ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്എസ്എല്‍സി ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ് ടു ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (യോഗ്യത- ഡിഗ്രി / ത്രിവത്സര ഡിപ്ലോമ ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ ( യോഗ്യത- എം.ടെക്, ബി.ടെക്, എംഎസ്സി ) എന്നീ കോഴ്‌സുകളിലാണ് സ്‌പോട്ട് അഡ്മിഷന്‍.

അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷ ഫോറം രജിസ്ട്രേഷന്‍ ഫീസായ രൂപ 150 /-(ജനറല്‍ ) ,രൂപ 100 /-(SC / ST ) ഡിഡി സഹിതം ഫെബ്രുവരി എട്ട് വൈകുന്നേരം 4 മണിക്ക് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8547005029, 9495069307, 9447711279, 04923241766

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്പോ ഇൻ എയർപോർട്ട് മാനേജ്മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റെ രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്.

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറകർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 9846033001 https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാ വുന്നതാണ്. വിശദാംശങ്ങൾ www.srecein എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

Read More: പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാം; 40,889 ഡാക് സേവക്; അവസാന തീയതി ഫെബ്രുവരി 16

Latest Videos
Follow Us:
Download App:
  • android
  • ios