സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്‍റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 ഒ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 

application invited for certificate in offset printing technology

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ്  ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള (certificate in offset printing technology) സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്‍റിംഗ് ടെക്‌നോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത  ഫീസ് ആനുകൂല്യം ലഭിക്കും. പഠന കാലയളവില്‍ സ്റ്റൈപ്പന്‍റും  ലഭിക്കും. ഒ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 

പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പ്രിന്‍റിംഗ് ഡിപ്പാര്‍ട്ടുമെന്‍റില്‍ ഡി.റ്റി.പി ഓപ്പറേറ്റര്‍ ഗ്രേഡ്- രണ്ട്,  ഓഫ്‌സെറ്റ് പ്രിന്‍റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്- രണ്ട്, പ്ലേറ്റ് മേക്കര്‍ ഗ്രേഡ്- രണ്ട് തസ്തികകളിലേയ്ക്ക് പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം ലഭിക്കുതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫോറം 100 രൂപയ്ക്ക്  നേരിട്ടും 135 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ്, ഗവ. എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ- 683108 എന്ന വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും. വിശദ വിവരങ്ങള്‍ പരിശീലന വിഭാഗത്തിലെ (0484-2605322,9605022555) ഫോൺ നമ്പറുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 18.


 

Latest Videos
Follow Us:
Download App:
  • android
  • ios