Airport Management Diploma : എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ; അവസാന തീയതി ജൂൺ 30

നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 

application invited Airport Management Diploma

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ (State Resourse Centr) നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന (diploma in airport management) ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവർഷമാണ്. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റെ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും.

അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം-695033 ഫോൺ: 0471 2325101, ഇ-മെയിൽ: keralasrc@gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം- 9846033001.

അഭിമുഖം 22ന്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിനായി ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് 22ന് രാവിലെ 10ന് കോളേജിൽ അഭിമുഖം നടത്തും. അംഗീകൃത പോളിടെക്‌നിക്ക് രണ്ടാം ക്ലാസ് ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടാംക്ലാസ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.


 

Latest Videos
Follow Us:
Download App:
  • android
  • ios