കാലിക്കറ്റ് സർവ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പിജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
പിഴയില്ലാതെ ഒക്ടോബർ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-പിജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ., ബികോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എംകോം, എം എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.
ബിരുദ പ്രോഗ്രാമുകൾ
- അഫ്സല്‍-ഉല്‍-ഉലമ
- സോഷ്യോളജി
- ഇകണോമിക്സ്
- ഹിസ്റ്ററി
- പൊളിറ്റിക്കല്‍ സയന്‍സ്
- ഫിലോസഫി
- ബിബിഎ
- ബി.കോം
പിജി പ്രോഗ്രാമുകൾ
- അറബിക്
- സോഷ്യോളജി
- ഇകണോമിക്സ്
- ഹിന്ദി
- ഹിസ്റ്ററി
- ഫിലോസഫി
- പൊളിറ്റിക്കല്‍ സയന്‍സ്
- സംസ്കൃതം
- എം.കോം
- MSc മാതമാറ്റിക്സ്
അവസാന തിയതി
- പിഴയില്ലാതെ ഒക്ടോബർ 31 വരെ
- 100 രൂപ പിഴയോടു കൂടി നവംബര്‍ 05 വരെ
- 500 രൂപ പിഴയോടു കൂടി നവംബർ 15 വരെയും അപേക്ഷ നല്‍കാം.
അപേക്ഷ ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ചു ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ / ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം - 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോൺ : 0494 2407356, 2400288, 2660600 (പൊതുവിവരങ്ങള്‍ക്ക്). ലോഗിന്‍ ചെയ്യുന്നതു സംബന്ധിച്ച് പ്രശ്നങ്ങള്‍ക്ക് sdeadmission2022@uoc.ac.in, മറ്റു സാങ്കേതികപ്രശ്നങ്ങള്‍ക്ക് digitalwing@uoc.ac.in എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. മറ്റ് വിവരങ്ങള്‍ക്ക് drsde@uoc.ac.in, dsde@uoc.ac.in