കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 27 വരെ അപേക്ഷ; മറ്റ് വാര്‍ത്തകളും
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി 27 ആണ്.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 2023 ജനുവരി 4-ന് തുടങ്ങും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.സി.എ. വൈവ
ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 16-ന് നടക്കും.
മൊകേരി ഗവ. കോളേജിൽ കമ്പ്യൂട്ടർ ലാബിന് അനുമതി
മൊകേരി ഗവൺമെന്റ് കോളേജിലെ ബി.എ എക്കണോമെട്രിക്സ് ആൻഡ് ഡാറ്റാ മാനേജ്മെൻറ് കോഴ്സിന്‍റെ ഭാഗമായി കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുന്നതിനായി ഡെസ്ക്ടോപ്പ് ,ലാപ്ടോപ്പ്, പ്രിന്റർ യുപിഎസ് എന്നിവ വാങ്ങുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി 19,58,500 രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.
എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ നം: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ: www.srccc.in ൽ ലഭ്യം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31 നകം ലഭിക്കണം.