Coding Contest| രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്കായി കോഡിംഗ് മത്സരം സംഘടിപ്പിച്ച് അമൃത വിശ്വ വിദ്യാപീഠം
ആൽഗോ ക്വീൻ (‘AlgoQueen’) എന്ന പേരിലാണ് പ്രോഗ്രാമിംഗ് മത്സരം ആരംഭിക്കുന്നത്
കോഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്കായി കോഡിംഗ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അമൃത വിശ്വ വിദ്യാപീഠം . ആൽഗോ ക്വീൻ (‘AlgoQueen’) എന്ന പേരിലാണ് പ്രോഗ്രാമിംഗ് മത്സരം ആരംഭിക്കുന്നത്. പ്രോഗ്രാമിംഗിന്റെയും കോഡിംഗിന്റെയും ഉപയോഗവും കൂടുതൽ ജനപ്രിയമാക്കുക എന്നതാണ് ഇത്തരത്തിലുള്ള മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ആമസോൺ വെബ്, ഐബിഎം ക്യൂ, ജെറ്റ് ബ്രെയിൻസ് തുടങ്ങിയവ സ്പോൺസർ ചെയ്യുന്ന മത്സരങ്ങളുടെ പരമ്പര അമൃത വിശ്വ വിദ്യാപീഠമാണ് നേത്യത്വം നൽകുന്നത്. C, C++, Java, Python എന്നീ ഭാഷകൾ ഉപയോഗിച്ചാവും മത്സരങ്ങൾ, 3 ഓൺലൈൻ റൗണ്ടുകളും തുടർന്ന് ഒരു ഓൺസൈറ്റ് റൗണ്ടും ഉണ്ട് (സാഹചര്യം അനുവദിച്ചാൽ മാത്രമേ ഓൺസൈറ്റ് നടത്തുകയുള്ളൂ). മത്സരത്തിന് മുമ്പ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി ഓൺലൈൻ സെഷനുകൾ നടത്തും. അമൃതയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികളാണ് എല്ലാ ചോദ്യങ്ങളും സജ്ജമാക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിക്കാനും എഴുതാനും അഭിനിവേശമുള്ള ഏതൊരു സ്കൂൾ വിദ്യാർത്ഥിനിക്കും മത്സരങ്ങളില് പങ്കെടുക്കാം. കോംപറ്റീറ്റീവ് എന്ന പേരിൽ മൂന്ന് സൈറ്റിലാണ് മത്സരം നടക്കുന്നത്, പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് codedrills.io സന്ദർശിച്ച് മത്സരത്തിനായുള്ള വിവരങ്ങൾ മനസിലാക്കുകയും അപേക്ഷിക്കുകയും ചെയ്യാനാവും. രജിസ്ട്രേഷന്റെ അവസാന സമയം 2021 ഡിസംബർ വരെയാണ്. , മികച്ച പ്രകടനം നടത്തുന്ന ടീമുകൾക്ക് ആവേശകരമായ സമ്മാനങ്ങളാണ് ലഭിക്കുക. AlGO QUEEN നടത്തുന്നത് ICPC ആണ്, 2022 ജനുവരിയിലാണ് മത്സരം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് amrita.edu/algoqueen സന്ദർശിക്കുക.
ഇത് കൂടാതെ അമൃത വിശ്വ വിദ്യാപീഠം 30 ദിവസത്തെ സൗജന്യ ജെഇഇ ക്രാഷ് കോഴ്‌സ് (FREE JEE Crash Course) നൽകുന്നുണ്ട്, എല്ലാ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്കും 2021 നവംബർ 27, 28 തീയതികളിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന JEE പ്രിലിമിനറി ടെസ്റ്റിന് രജിസ്റ്റർ ചെയ്യാം. നെഗറ്റീവ് മാർക്കുകളില്ലാത്ത ഒരു മണിക്കൂർ ടെസ്റ്റായിരിക്കും ഇത്. പരീക്ഷയുടെ സിലബസ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നി വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇതില് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 1000 വിദ്യാർത്ഥികൾക്ക് വിദഗ്ധർ നൽകുന്ന 30 ദിവസത്തെ ജെഇഇ ക്രാഷ് കോഴ്‌സ് തികച്ചും സൗജന്യമായി ലഭിക്കും. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണിക്ക് അമൃത വിശ്വ വിദ്യാപീഠം നടത്തുന്ന സൗജന്യ JEE മോക്ക് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾ: amrita.edu/jeecc