പ്ലസ് ടു കഴിഞ്ഞ് എന്ത് പഠിക്കണം? അമൃത വിശ്വ വിദ്യാപീഠം എജ്യുക്കേഷൻ കോൺക്ലേവ്
പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് എൻജിനീയറിങ്, ഫിസിക്കൽ സയൻസസ്, മാസ് കമ്മ്യൂണിക്കേഷൻ, ഫുഡ് സയൻസ്, ഇംഗ്ലീഷ്, ലിറ്ററേച്ചർ തുടങ്ങിയ വിവിധ മേഖലകളിൽ ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന് കണ്ടെത്താൻ കോൺക്ലേവ് സഹായിക്കും
അമൃത വിശ്വ വിദ്യാപീഠം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ സാധ്യതകൾ പരിചയപ്പെടുത്താൻ അമൃത ഹയർ എജ്യുക്കേഷൻ കോൺക്ലേവ് എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നു. അമൃത വിശ്വ വിദ്യാപീഠത്തെക്കുറിച്ചും വിദ്യാഭ്യാസ, ഗവേഷണ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിവ് നൽകാനുമാണ് പ്രദർശനം.
അമൃതയുടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും അനുകമ്പയിൽ ഊന്നിയ പ്രവർത്തനങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നേരിട്ട് മനസ്സിലാക്കാം. തമിഴ്നാട്ടിലെ നാലിടങ്ങളിലായി ജൂലൈയിലാണ് കോൺക്ലേവ്. ജൂലൈ മൂന്നിന് ത്രിച്ചി, ജൂലൈ ഒമ്പത്, പത്ത് തീയതികളിൽ ചെന്നൈ, ജൂലൈ 17ന് നാഗർകോവിൽ, ജൂലൈ 24ന് കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് കോൺക്ലേവ് നടക്കുന്നത്.
പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് എൻജിനീയറിങ്, ഫിസിക്കൽ സയൻസസ്, മാസ് കമ്മ്യൂണിക്കേഷൻ, ഫുഡ് സയൻസ്, ഇംഗ്ലീഷ്, ലിറ്ററേച്ചർ തുടങ്ങിയ വിവിധ മേഖലകളിൽ ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന് കണ്ടെത്താൻ കോൺക്ലേവ് സഹായിക്കും. ഓരോ മേഖലയിലെയും വിദഗ്ധർ അതത് മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും എങ്ങനെ മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കണമെന്നതിലും വിദ്യാർഥികൾക്ക് ഉപദേശം നൽകും. അതത് മേഖലകളിലെ പ്രമുഖർ, കരിയർ ഗൈഡൻസ് എക്സ്പേർട്ടുകൾ, അമൃതയിലെ പ്രഗത്ഭരായ ഫാക്കൽറ്റി അംഗങ്ങൾ എന്നിവരും വിദ്യാർഥികളോട് സംവദിക്കും.
അമൃതയിലെ ഓരോ സ്ട്രീമിലെയും വിദ്യാർഥികൾ നടത്തിയ പുരസ്കാരങ്ങൾ നേടിയ കണ്ടുപിടിത്തങ്ങളും മറ്റു സൃഷ്ടികളും കോൺക്ലേവിൽ പ്രത്യേകം സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. ഫാക്കൽറ്റി അംഗങ്ങളും വിദ്യാർഥികളും നിയന്ത്രിക്കുന്ന സ്റ്റാളുകളിൽ നേരിട്ടെത്തി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങൾ തീർക്കാം, കോഴ്സുകളെക്കുറിച്ച് കൂടുതൽ അറിയാം. വിദ്യാർഥികൾക്ക് നേരിട്ടുള്ള കൗൺസലിങ്ങും ലഭിക്കും.
കരിയർ അഡ്വൈസിങ് വർക്ക്ഷോപ്പുകളും കോൺക്ലേവിൽ നടക്കും. 3ഡി പ്രിന്റർ, റോബോട്ട്സ്, ഡ്രോൺ പ്രദർശനം, ലൈവ് എയ്റോ മോഡലിങ് തുടങ്ങിയവയുടെ പ്രദർശനവും കോൺക്ലേവിൽ നടക്കുന്നുണ്ട്. ക്വിസ്, ലക്കി ഡ്രോ പരിപാടികളും നടക്കും.
ഒന്നിലധികം ക്യാമ്പസുകളിലായി പ്രവർത്തിക്കുന്ന അമൃത വിശ്വ വിദ്യാപീഠം, NAAC നൽകുന്ന ഏറ്റവും ഉയർന്ന റേറ്റിങ് ആയ A++ സർവകലാശാലയാണ്. നിരവധി വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന അമൃത, ഇന്ത്യയിലെ പ്രധാനപ്പെട്ട അക്കാദമിക് യൂണിവേഴ്സിറ്റികളിൽ ഒന്നാണ്. സമൂഹത്തെ മെച്ചപ്പെടുത്തുക എന്നതിനൊപ്പം ആശയങ്ങളിൽ ഊന്നിയുള്ള സാംസ്കാരികമായ ഉന്നമനവും ഉൾക്കരുത്തും പ്രോത്സാപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം - : amrita.edu/educon
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും വിളിക്കാം : 9943984444, 9345076625