ന്യൂസിലാൻഡിലെ ആദ്യ മലയാളി പൊലീസ് ഉദ്യോഗസ്ഥ; അഭിമാന നേട്ടത്തിനുടമയായി പാലാ സ്വദേശി അലീന അഭിലാഷ്
ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂർത്തിയാക്കിയത് ശേഷമാണ് അലീന പൊലീസിൽ ജോലി നേടിയിരിക്കുന്നത്.
കോട്ടയം: ന്യൂസിലാൻഡിലെ (New Zealand) ആദ്യ മലയാളി പൊലീസ് ഉദ്യോഗസ്ഥ (malayali police officer) എന്ന നേട്ടത്തിനുടമയായിരിക്കുകയാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ (aleena abhilash) അലീന അഭിലാഷ്. റോയൽ ന്യൂസിലൻഡ് പൊലീസ് കോളേജിൽ പരിശീലനം പൂർത്തിയാക്കിയ അലീന കോൺസ്റ്റബിൾ റാങ്കിലാണ് നിയമിതയായിരിക്കുന്നത്. ഓക്ലാൻഡിലാണ് ആദ്യ നിയമനം. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂർത്തിയാക്കിയത് ശേഷമാണ് അലീന പൊലീസിൽ ജോലി നേടിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ പാലാ ചവറ പബ്ലിക് സ്കൂളിലാണ് അലീന ആറാം ക്ലാസ് വരെ പഠിച്ചത്. പിന്നീടാണ് അലീന കുടുംബത്തിനൊപ്പം ന്യൂസിലാൻഡിലെത്തുന്നത്. പാമർസ്റ്റൺ നോർത്തിലാണ് ഈ കുടുംബം സ്ഥിരതാമസം. ഉളളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ അലീന. ഒരു സഹോദരൻ നിയമവിദ്യാർത്ഥിയായ ആൽബി അഭിലാഷ്. 2011 ലാണ് അലീന ന്യൂസിലാന്റിലെത്തുന്നത്.