കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്
കേരളത്തിന് പുറമേ ന്യൂഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
തിരുവനന്തപുരം: ഓഗസ്റ്റ് 5ന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കേരളത്തിന് പുറമേ ന്യൂഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഓൺലൈൻ വഴി നൽകിയ അപേക്ഷയിൽ അപാകതകളുള്ളവർക്കും അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാത്തവർക്കും അഡ്മിറ്റ് കാർഡ് അനുവദിക്കില്ല. പ്രൊഫൈലിൽ പരിശോധിച്ചാൽ അപേക്ഷയിലെ തെറ്റുകൾ ലഭ്യമാകും. ജൂലായ് 21 ഉച്ചയ്ക്ക് 2വരെ അപാകതകൾ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona