അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം; എസ്.എസ്.എൽ.സി യോഗ്യത

കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.

admission for fashion designing in aruvikkara government institute of fashion designing

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സ്ഥാപനത്തിൽ ആഗസ്റ്റ് 31ന് വൈകിട്ട് നാലിനുള്ളിൽ നൽകണം. സെപ്റ്റംബർ മൂന്നിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 22ന് ക്ലാസ്സുകൾ ആരംഭിക്കും. അപേക്ഷാ സമർപ്പണത്തിനും പ്രവേശന പ്രക്രിയയിലും കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കണം.

എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറാഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. ഈ കോഴ്‌സ് നടത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും വിവരം www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ്സൈറ്റുകളിൽ  “Institutions & Courses”  എന്ന ലിങ്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9074141036, 9895543647.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Latest Videos
Follow Us:
Download App:
  • android
  • ios