SSLC പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിലുളള മുഴുവൻ വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക് അനുവദിക്കും

 21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുക. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

25 percentage grace marks will be allotted to all students belonging to differently abled category in sslc examination

തിരുവനന്തപുരം: ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് (SSLC Examination) എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക്ക് (25% mark)  ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty). ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ആർ പി ഡബ്ല്യു ഡി ആക്ട് 2016 ന്റെ അന്തസത്ത ഉൾക്കൊണ്ട് ഗ്രേസ് മാർക്ക് അനുവദിക്കാനാണ് തീരുമാനം.  21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുക. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ നിരവധികാലമായി നിലനിന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി

Latest Videos
Follow Us:
Download App:
  • android
  • ios