നേവല്‍ അക്കാദമി, എന്‍ഡിഎ പരീക്ഷാര്‍ഥികള്‍ക്കായി സ്പെഷ്യല്‍ സര്‍വ്വീസുകളുമായി റെയില്‍വേ
വിദ്യാര്‍ഥികളുടെ സൌകര്യാര്‍ത്ഥം 23 സ്പെഷ്യല്‍ സര്‍വ്വീസാണ് റെയില്‍ വേ പ്രഖ്യാപിച്ചത്. റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് സ്പെഷ്യല്‍ ട്രെയിന്‍ സേവനം ലഭ്യമാവുക.
മുംബൈ : നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി എന്നിവയുടെ പ്രവേശന പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഒരുക്കി റെയില്‍വേ. വിദ്യാര്‍ഥികളുടെ സൌകര്യാര്‍ത്ഥം 23 സ്പെഷ്യല്‍ സര്‍വ്വീസാണ് റെയില്‍ വേ പ്രഖ്യാപിച്ചത്. റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് സ്പെഷ്യല്‍ ട്രെയിന്‍ സേവനം ലഭ്യമാവുക. സെപ്തംബര്‍ 4 മുതല്‍ ആറുവരെയാവും സ്പെഷ്യല്‍ സര്‍വ്വീസ്.
എന്‍ഡിഎ, എന്‍എ പരീക്ഷാര്‍ഥികളെ സഹായിക്കാനായാണ് നീക്കമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ വെള്ളിയാഴ്ച വിശദമാക്കി. സോളാപൂര്‍- മുംബൈ, പൂനെ- മുംബൈ, അഹമ്മദ്നഗര്‍-മുംബൈ, നാസിക് റോഡ്-മുംബൈ, ഭുസാവല്‍- മുംബൈ, മുംബൈ- സാവന്ത് വാടി, പൂനെ-ഹൈദരബാദ്, കോലാപൂര്‍-നാഗ്പൂര്‍, പൂനെ-നാഗ്പൂര്‍, മുംബൈ-നാഗ്പൂര്‍ തുടങ്ങിയവയാണ് പ്രത്യേക ട്രെയിനുകള്‍. നീറ്റ്, ജെഇഇ പരീക്ഷാര്‍ഥികള്‍ക്കായി 46 പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചതിന് പുറമേയാണ് ഇത്.