ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാം റൗണ്ടിൽ 20 സ്‌കൂളുകൾ; സംപ്രേഷണം ഫെബ്രുവരി 25 മുതൽ 28 വരെ

അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. 

20 schools in second round of Harithavidalayam Education Reality show sts

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് 20 സ്‌കൂളുകൾ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്.  ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 25 മുതൽ 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടിൽ  നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.  ചടങ്ങ് കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനാർഹമാകുന്ന സ്‌കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാർക്ക് 15 ഉം 10 ഉം ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.

രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾ  ഗവ.എൽ.പി.എസ്. ആനാട്, സെന്റ് ഹെലൻസ് എച്ച് എസ് ലൂർദ് പുരം, (തിരുവനന്തപുരം ജില്ല ) ഗവ. എച്ച് എസ് എസ് കടയ്ക്കൽ, ജി.എൽ.പി.എസ് ഇരവിപുരം (കൊല്ലം ജില്ല), ജിഎൽപിഎസ് കടക്കരപ്പള്ളി, ഗവ എച്ച് എസ് എസ് കലവൂർ, വി വി എച്ച് എസ് താമരക്കുളം (ആലപ്പുഴ ജില്ല), ഗവണ്മെന്റ് എച്ച് എസ് എസ് കല്ലാർ (ഇടുക്കി ജില്ല), ജിഎൽപിഎസ് കോടാലി (തൃശൂർ ജില്ല), ജിയുപിഎസ് പുതിയങ്കം, ജി എൽ പിഎസ് മോയൻ, ഗവണ്മെന്റ് ഓറിയെന്റൽ എച്ച് എസ് എസ് എടത്തനാട്ടുകര (പാലക്കാട് ജില്ല), നൊച്ചാട് എച്ച്.എസ്.എസ് (കോഴിക്കോട് ജില്ല), ജിയുപിഎസ് പുറത്തൂർ, പി പി എം എച്ച് എസ് എസ് കൊട്ടുക്കര (മലപ്പുറം ജില്ല) ,ജിഎച്ച് എസ് ഓടപ്പള്ളം(വയനാട് ജില്ല),എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂ (കണ്ണൂർ ജില്ല),  എച്ച് എസ് തച്ചങ്ങാട്,ജി യു പി എസ് ചെമ്മനാട് വെസ്റ്റ് , സെന്റ് പോൾസ് എ യു പി എസ് തൃക്കരിപ്പൂ (കാസർഗോഡ് ജില്ല) എന്നിവയാണ്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

 

Latest Videos
Follow Us:
Download App:
  • android
  • ios