ശശി തരൂരും രത്തൻ ടാറ്റയും അടക്കം പഠിച്ചിറങ്ങിയ സ്കൂൾ, പതിറ്റാണ്ടുകൾക്കിപ്പുറം ഇനി പെൺകുട്ടികളെ സ്വാഗതം ചെയ്യും

ത്തൻ ടാറ്റ, കുമാർ മംഗളം ബിർള, ശശി തരൂർ, ഋഷി കപൂർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭര്‍ പഠിച്ചിറങ്ങിയ സ്കൂളാണ് ഒരെണ്ണം

2 of oldest boys  schools to welcome girl students soon ppp

മുംബൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ബോയ്സ് സ്‌കൂളുകൾ മിക്സഡ് ആക്കി മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ മുംബൈയിലെ ഫോർട്ട്സ് ക്യാമ്പ്യൻ സ്കൂൾ, മസ്ഗാവിലെ 170 വര്‍ഷം പഴക്കമുള്ള സെന്റ് മാരീസ് എന്നീ ബോയ്സ് സ്കൂളുകളാണ് പെൺകുട്ടികളെ സ്വീകരിക്കാനൊരുങ്ങുന്നത്. രത്തൻ ടാറ്റ, കുമാർ മംഗളം ബിർള, ശശി തരൂർ, ഋഷി കപൂർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭര്‍ പഠിച്ചിറങ്ങിയ സ്കൂളാണ് ക്യാമ്പ്യൻ. ഏകദേശം എട്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യാമ്പ്യൻ സ്കൂൾ പെൺകുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുന്നത്.  

സിറ്റിയിൽ നിലവലിലുള്ള മിക്ക സ്കൂളുകളും മിക്സഡ് ആണ്. ഈ സാഹചര്യത്തിലാണ് ഏകലിംഗ സ്കൂളുകളും മിക്സഡ് ആക്കാൻ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രപരമായി ജെസ്യൂട്ട് സന്ന്യാസി സഭകൾ നടത്തുന്ന സ്കൂളുകൾ എല്ലാം ബോയ്സ് സ്കൂളുകളാണ്. എന്നാൽ സമീപ വർഷങ്ങളിൽ, ഇവയെ മിക്സഡ് ലേണിംഗ് ഇടങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

ആഗോള തലത്തിൽ തന്നെ മിക്സഡ് വിദ്യാഭ്യാസം സ്വാഭാവിക പഠനരീതിയായി കാണുന്നു. സ്കൂൾ കാമ്പസുകളിലെ വൈവിദ്യ, തുല്യത, ഉൾക്കൊള്ളൽ എന്നീ തത്വങ്ങൾ സ്വീകരിക്കുന്നതിലേക്ക് സഭാ മാനേജ്മെന്റും നീങ്ങുകയാണെന്ന് കൗൺസിൽ ഓഫ് മാനേജ്‌മെന്റ് ചെയർപേഴ്സൺ ഫാദർ കീത്ത് ഡിസൂസ പറഞ്ഞു.

"ഞങ്ങളുടെ കാമ്പസുകൾ വൈവിധ്യമുള്ളതും എല്ലാവരേയും ഉൾക്കൊള്ളതും ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ ദിശയിലുള്ള ഒരു നല്ല ചുവടുവെപ്പാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്റെ സ്വാഭാവിക മാർഗം കൂടിയാണ് സഹ വിദ്യാഭ്യാസം. ഇത് ആൺകുട്ടികളെ അവരുടെ സഹപാഠികളായ പെൺകുട്ടികളോട മാന്യമായി  സഹവസിക്കാൻ പഠിപ്പിക്കും. ലിംഗ സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്നും കീത്ത് ഡിസൂസ  കൂട്ടിച്ചേര്‍ത്തു.

ധോബി തലോവിലെ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ 2021-ൽ കോ-എഡ് ആയി മാറി. ഇവിടങ്ങളിൽ എല്ലാം പെൺകുട്ടികളിൽ നിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്.  അടുത്തിടെ, ഫോർട്ടിലെ 132 വർഷം പഴക്കമുള്ള പാർസികൾ നടത്തുന്ന ന്യൂനപക്ഷ സ്‌കൂളായ ഭരദ ന്യൂ ഹൈസ്‌കൂളും കാമ്പസിലേക്ക് പെൺകുട്ടികളെ സ്വാഗതം ചെയ്തു. തങ്ങളുടെ പെൺകുഞ്ഞുങ്ങളെ അവരുടെ സഹോദരങ്ങൾക്കൊപ്പം അതേ സ്കൂളിൽ അയക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളിൽ നിന്ന് തങ്ങൾക്ക് നിരവധി അഭ്യർത്ഥനകൾ ലഭിച്ചുവെന്നും ഭരദ സ്കൂൾ പ്രിൻസിപ്പൽ വിനിത ലൂയിസ് പറയുന്നു. 

ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, ഇരയായതിൽ അഭിമാനമെന്നും സുധാകരൻ; ലോക്സഭയിലെ സസ്പെൻഷനിൽ പ്രതികരണം

വിദഗ്ധരും മിക്സഡ് സ്കൂളിന് നേട്ടങ്ങളെ കുറിച്ച് പ്രതികരിക്കുന്നു.  ചെറുപ്രായത്തിൽ തന്നെ ലിംഗസമത്വം എന്ന ആശയം വളർത്തിയെടുക്കാനും സ്റ്റീരിയോടൈപ്പുകൾ തകർക്കാനും മിക്സഡ് സ്കൂളുകൾ  സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധയും മുൻ ഡീനും, ഡൽഹി സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഫാക്കൽറ്റിയുമായ അനിതാ രാംപാലിന്റെ പ്രതികരണം.

Latest Videos
Follow Us:
Download App:
  • android
  • ios