എസ്ബിഐയിൽ 1497 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 4, മറ്റ് വിവരങ്ങളിവയാണ്
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4 ആണ്. സെപ്റ്റംബർ 14 മുതലാണ് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,497 ഒഴിവുകളാണുള്ളത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4 ആണ്. സെപ്റ്റംബർ 14 മുതലാണ് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്.
ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- പ്രോജ്ക്ട് മാനേജ്‌മെന്റ് ആന്‍ഡ് ഡെലിവറി - 187
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫ്രാ സപ്പോര്‍ട്ട് ആന്‍ഡ് ക്ലൗഡ് ഓപ്പറേഷന്‍സ് - 412
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- നെറ്റ്‌വര്‍ക്കിങ് ഓപ്പറേഷന്‍സ് - 80
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഐടി ആര്‍ക്കിടെക്ട് - 27
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി - 7
അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) - 784
അപേക്ഷിക്കേണ്ടതെങ്ങനെ?
എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദര്‍ശിക്കുക
ഹോംപേജിലുള്ള കരിയേഴ്‌സ് എന്നതിൽ ക്ലിക്ക് ചെയ്യുക
അപ്ലൈ ഹിയര്‍ സെലക്ട് ചെയ്യുക
ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ ഫീ അടയ്ക്കുക
ആപ്ലിക്കേഷന്‍ പൂര്‍ണമാക്കിയ ശേഷം ഫോം സൂക്ഷിക്കുക.