അഗ്രി സ്റ്റാർട്ടപ്പുകൾക്കായി ഫണ്ട്, ജൈവകൃഷിക്ക് ഒരു കോടി കർഷകർക്ക് സഹായം; കാർഷിക മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ
അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ദില്ലി: കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കാർഷിക ഉത്തേജക ഫണ്ട് രൂപീകരിക്കും. ഹരിത വികസനത്തിനായി ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി ബജറ്റില്‍ നീക്കി വെച്ചു. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകുമെന്നും പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങുമെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചു.
Also Read: കേന്ദ്ര ബജറ്റിനെ അറിയാം
കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ
- 6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകൾ
- 15000 കോടി ഗോത്ര വിഭാഗങ്ങൾക്ക്
- തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം
- രാജ്യത്ത് മൂലധന നിക്ഷേപം കൂടി
- ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും
- റെയിൽവേക്ക് 2.4 ലക്ഷം കോടി
- എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ
- പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും.
- 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
- കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും
- കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
- പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.
- സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.
- നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും.
- പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
- വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
- പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
- അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും