Union Budget 2023: 'ആരും പട്ടിണി കിടക്കില്ല'; പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി

സൗജന്യ ഭക്ഷ്യ ധന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഗോതമ്പോ അരിയോ സൗജന്യമായി ലഭിക്കും 
 

Union Budget 2023 Free food grain scheme extended by a year apk

ദില്ലി: പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക. 

രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023-ലും ഉയർന്ന തോതിലുള്ള ഭക്ഷ്യ ദൗർബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 800 ദശലക്ഷം ആളുകൾക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാൾക്ക് പ്രതിമാസം  അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങൾക്ക് മുകളിലാണ്.

28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയാതായി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതുവരെ പദ്ധതിക്ക് സർക്കാരിന്റെ മൊത്തം സാമ്പത്തിക ബാധ്യത 3.91 ലക്ഷം കോടി രൂപയാണ് 

ക്ഷേമപദ്ധതിക്ക് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ), അന്തോദയ അന്ന യോജന, മുൻഗണനാ കുടുംബങ്ങൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി)  ഉൾപ്പെടെയുള്ള  പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു.

ഏറ്റവും പുതിയ വിപുലീകരണം പദ്ധതിയുടെ  ഏഴാം ഘട്ടമായിരിക്കും. ഇതിന് മുൻപ് 020 ഏപ്രിൽ മുതൽ 2020 നവംബർ വരെ ഒന്നും നാടും ഘട്ടങ്ങളും   2022 മാർച്ച് വരെ 11 മാസം മൂന്നും നാലും ഘട്ടങ്ങളും ഏപ്രിൽ 2022 മുതൽ സെപ്റ്റംബർ 2022 വരെ അഞ്ചും ആരും ഘട്ടങ്ങളും പിന്നിട്ടു. 


 

Latest Videos
Follow Us:
Download App:
  • android
  • ios