Malayalam News Highlights : ബജറ്റ് 2023: ആദായ നികുതിയിൽ മാറ്റം; കൈയ്യടി നേടി ധനമന്ത്രി

Union Budget 2023 finance minister nirmala sitharaman speech live updates

കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി

6:05 PM IST

'കണക്കുകള്‍ കൊണ്ടുള്ള കൗശലം, ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു', ബജറ്റിനെതിരെ സതീശന്‍

കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്.

5:04 PM IST

'എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ബജറ്റ്': എം എ യൂസഫലി

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ബജറ്റാണ്  കേന്ദ്രധനമന്ത്രി അവതരിപ്പിച്ചതെന്ന് വ്യവസായി എം എ യൂസഫലി. ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി പറഞ്ഞു.

4:24 PM IST

'വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റ്', ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്‍റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

12:47 PM IST

പുതിയ സ്ലാബിൽ നികുതി അടക്കുന്നവർക്ക്

9 ലക്ഷം വരെ 45000 രൂപ നികുതി അടച്ചാൽ മതി. നേരത്തെ 60000 രൂപ വരെയാണ് ഇവർ അടച്ചിരുന്നത്.
15 ലക്ഷം വരെ 1.5 ലക്ഷം നികുതി അടച്ചാൽ മതി. നേരത്തെ 1,87,500 രൂപ നികുതി അടച്ചിരുന്നു.
 
12:39 PM IST

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

  • 157 പുതിയ നഴ്സിംഗ് കോളേജുകൾ - നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും
  • 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും - ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
  • ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ  - ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം - ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും

12:38 PM IST

പഴയ ആദായ നികുതി സ്ലാബിൽ കാര്യമായ മാറ്റമില്ല

15 ലക്ഷത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് 52000 രൂപയുടെ കുറവ് ഉണ്ടാകും
5 ലക്ഷം വരെ നേരത്തെ റിബേറ്റ് നൽകിയിരുന്നത് 7 ലക്ഷം വരെയാക്കി ഉയർത്തി

ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ആദായ നികുതിയെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

12:33 PM IST

പുതിയ സ്കീമുകളിലേക്ക് മാറിയ ആദായ നികുതി സ്ലാബിൽ മാറ്റം

  • മൂന്ന് ലക്ഷം വരെ നികുതിയില്ല
  • 3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
  • 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
  • 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
  • 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
  • 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
     
12:30 PM IST

ബജറ്റ് പ്രസംഗം അവസാനിച്ചു

ആദായ നികുതിയിൽ ചില മാറ്റങ്ങൾ വരുത്തി സർവതല സ്പർശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു.

12:26 PM IST

ആദായ നികുതിയിലെ മാറ്റം

  • ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു
  • ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി
  • ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി
  • 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.
     
12:24 PM IST

ആദായ നികുതി ഇളവ്

ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.
 
12:21 PM IST

ഐടി റിട്ടേൺ

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.

12:20 PM IST

തെരഞ്ഞെടുപ്പടുത്ത കർണാടകയ്ക്ക് പ്രത്യേക സഹായം

വരൾച്ചാ ബാധിത പ്രദേശത്ത് അപ്പർ ഭദ്ര പദ്ധതിയുടെ ഭാ​ഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി.

12:17 PM IST

വില കൂടും

  • വസ്ത്രം
  • സിഗരറ്റ്
  • സ്വർണം
  • വെള്ളി
  • ഡയമണ്ട്

12:15 PM IST

നികുതി കുറയും

  • ക്യാമറ ലെൻസ്
  • ലിതിയം സെൽ
  • ടി വി ഘടകങ്ങൾ
  • മൊബൈൽ ഫോൺ ഘടകങ്ങൾ

12:14 PM IST

വില കൂടും

  • സ്വർണ്ണം
  • വെള്ളി
  • ഡയമണ്ട്

12:08 PM IST

കർണാടകയ്ക്ക് സഹായം

  • കർണാടകക്ക് 5300 കോടി വരൾച്ച സഹായം
  • ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. 2022 ൽ 76 % വളർച്ച ഉണ്ടായി
  • വ്യവസായ രജിസ്ട്രേഷൻ ലളിതവത്കരിക്കാൻ നടപടി
  • മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി  30 ലക്ഷമായി ഉയർത്തി
     
12:07 PM IST

മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ
 
12:05 PM IST

എംഎസ്എംഇകൾക്ക് സഹായം

ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറക്കും.

12:03 PM IST

യൂണിറ്റി മാൾ

  • സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ
  • സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും
  • മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം

11:59 AM IST

ബജറ്റ് പ്രഖ്യാപനങ്ങൾ

  • കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. 
  • പഴയ  വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും. 
  • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും. 
  • പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
  • അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും

11:56 AM IST

മിഷ്ടി പദ്ധതി

കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ  പദ്ധതി ആരംഭിക്കും. 

11:55 AM IST

ലഡാക്കിൽ ഗ്രീൻ എനർജി പദ്ധതി

ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും. 

11:53 AM IST

5ജിക്ക് പരിഗണന

5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. 

11:52 AM IST

പാൻ കാർഡിന് സ്ഥാനക്കയറ്റം

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
 
11:51 AM IST

ഡിജി ലോക്കർ

ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

11:50 AM IST

എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടു വരും.

11:49 AM IST

മിഷൻ കർമ്മയോഗി പദ്ധതി

മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. 

11:47 AM IST

റെയിൽവേക്ക് 2.4 ലക്ഷം കോടി

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

Image

11:45 AM IST

സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

11:44 AM IST

രാജ്യത്ത് മൂലധന നിക്ഷേപം കൂടി

രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ജി ഡി പി യുടെ 3. 3% ശതമാനം വർധനവുണ്ടായി. 2019- 20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധന. 
 
11:43 AM IST

പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം

തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും. 

11:31 AM IST

15000 കോടി ഗോത്ര വിഭാഗങ്ങൾക്ക്

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. 
 
11:26 AM IST

6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകൾ

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും. കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

11:22 AM IST

ആളോഹരി വരുമാനം കുതിച്ചുയർന്നു

ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായി. ഈ 9 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ 10-ൽ നിന്ന് 5-ആം സ്ഥാനത്തേക്ക് വളർന്നു

11:16 AM IST

ഏഴ് മുൻഗണനാ വിഷയങ്ങൾ

കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്.

Image

11:14 AM IST

'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്'

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന നൽകി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകും. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം യാഥാർത്യമാക്കി. 

11:12 AM IST

രാഹുൽ ഗാന്ധിയെത്തി

ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ ശേഷം രാഹുൽ ഗാന്ധി സഭയിലെത്തി. ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് സ്വാഗതം ചെയ്തത്. 

11:09 AM IST

നൂറ് വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റ്

സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിൻറാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. G20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

11:03 AM IST

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു

Image

10:59 AM IST

ധനമന്ത്രി ലോക്സഭയിൽ എത്തി

കേന്ദ്ര ബജറ്റ് 2023 അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ എത്തി

10:58 AM IST

'ക്ഷേമം ഉറപ്പാക്കും'

ബജറ്റ്  പാവപ്പെട്ടവർക്കും , മധ്യവർഗത്തിന്ർറെയും ക്ഷേമം ഉറപ്പാക്കുന്നതായിരിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി.

10:30 AM IST

ബജറ്റ് അവതരണ സമയത്തിൽ വന്ന മാറ്റം

ലോക്സഭയിൽ 1999 വരെ ബജറ്റ് അവതരിപ്പിച്ചിരുന്നതും, ഇപ്പോൾ അവതരിപ്പിക്കുന്നതുമായ സമയക്രമത്തിലും തീയതിയിലും വന്ന മാറ്റം

10:22 AM IST

കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി

പാർലമെന്റ് മന്ദിരത്തിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി. ബജറ്റിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. തുടർന്ന് നിർമല സീതാരാമൻ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും.

9:52 AM IST

പതിവ് തെറ്റിച്ച് ഓഹരി വിപണി

ബജറ്റ് ദിനത്തിൽ നഷ്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം ആരംഭിക്കാറുള്ളത്. കഴിഞ്ഞ 10 വർഷമായി ഇതായിരുന്നു വിപണിയിലെ കാഴ്ച. എന്നാലിന്ന് ആ പതിവ് തെറ്റി. ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

9:48 AM IST

അദാനിക്ക് സംഭവിക്കുന്നത്

അദാനിയുടെ സ്റ്റോക്കുകൾ  നഷ്ടത്തിൽ . ആദ്യ മിനിറ്റുകളിൽ നേട്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് താഴേക്ക് പോയി. അദാനി വിൽമർ ഒഴിച്ച് എല്ലാ ഓഹരികളും ഈ സമയത്ത് ഇടിവ് നേരിടുകയാണ്. 

No description available.

9:46 AM IST

ഓഹരി സൂചികകൾ നേട്ടത്തിൽ

ബജറ്റ് ദിനത്തിൽ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്

9:44 AM IST

നിർമല രാഷ്ട്രപതിയുടെ അടുത്തേക്ക്

നിർമല സീതാരാമൻ ബജറ്റുമായി രാഷ്ട്രപതിയെ കാണാൻ ഇറങ്ങി

9:43 AM IST

നിർമ്മല സീതാരാമൻ ഉടനെത്തും

ധനമന്ത്രി നിർമ്മല സീതാരാമൻ ഉടൻ ധനമന്ത്രാലയത്തിൽ എത്തും. ധനകാര്യ സഹമന്ത്രി ,മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് , തുടങ്ങിയവർ ധന മന്ത്രാലയത്തിൽ എത്തി

9:41 AM IST

'എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റും'

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്ന ബജറ്റെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. മോദി സർക്കാർ എക്കാലത്തും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

8:53 AM IST

രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്

സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് സാമ്പത്തിക സർവെ റിപ്പോർട്ട് റിപ്പോർട്ട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ഒന്നാമതായി തുടരും, കൊവിഡിനെ മറികടന്നു, പലിശനിരക്ക് ഇനിയും ഉയരുമെന്നും സാമ്പത്തിക സർവേ റിപ്പോർട്ട്

7:59 AM IST

തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പദ്ധതികള്‍ വരുമോ?

തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമോ എന്നതാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

7:58 AM IST

രാജ്യത്തെ മധ്യവർഗം പ്രതീക്ഷയില്‍

രാജ്യത്തെ മധ്യവർഗം ബജറ്റിൽ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ്. നികുതി സ്ലാബ് ഉയർത്തുക ഒപ്പം നികുതി ഇളവ് ലഭിക്കാവുന്ന ചിലവുകളുടെയും പരിധി ഉയർത്തുക എന്നതാണ് പ്രതീക്ഷ.

7:57 AM IST

2023 - 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും

രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

6:05 PM IST:

കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്.

5:04 PM IST:

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ബജറ്റാണ്  കേന്ദ്രധനമന്ത്രി അവതരിപ്പിച്ചതെന്ന് വ്യവസായി എം എ യൂസഫലി. ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി പറഞ്ഞു.

4:24 PM IST:

കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്‍റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

12:47 PM IST:

9 ലക്ഷം വരെ 45000 രൂപ നികുതി അടച്ചാൽ മതി. നേരത്തെ 60000 രൂപ വരെയാണ് ഇവർ അടച്ചിരുന്നത്.
15 ലക്ഷം വരെ 1.5 ലക്ഷം നികുതി അടച്ചാൽ മതി. നേരത്തെ 1,87,500 രൂപ നികുതി അടച്ചിരുന്നു.
 
12:39 PM IST:
  • 157 പുതിയ നഴ്സിംഗ് കോളേജുകൾ - നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും
  • 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും - ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
  • ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ  - ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം - ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും

12:38 PM IST:

15 ലക്ഷത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് 52000 രൂപയുടെ കുറവ് ഉണ്ടാകും
5 ലക്ഷം വരെ നേരത്തെ റിബേറ്റ് നൽകിയിരുന്നത് 7 ലക്ഷം വരെയാക്കി ഉയർത്തി

ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ആദായ നികുതിയെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

12:33 PM IST:
  • മൂന്ന് ലക്ഷം വരെ നികുതിയില്ല
  • 3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
  • 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
  • 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
  • 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
  • 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
     
12:30 PM IST:

ആദായ നികുതിയിൽ ചില മാറ്റങ്ങൾ വരുത്തി സർവതല സ്പർശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു.

12:26 PM IST:
  • ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു
  • ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി
  • ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി
  • 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.
     
12:24 PM IST:

ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.
 
12:21 PM IST:

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.

12:20 PM IST:

വരൾച്ചാ ബാധിത പ്രദേശത്ത് അപ്പർ ഭദ്ര പദ്ധതിയുടെ ഭാ​ഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി.

12:17 PM IST:
  • വസ്ത്രം
  • സിഗരറ്റ്
  • സ്വർണം
  • വെള്ളി
  • ഡയമണ്ട്

12:15 PM IST:
  • ക്യാമറ ലെൻസ്
  • ലിതിയം സെൽ
  • ടി വി ഘടകങ്ങൾ
  • മൊബൈൽ ഫോൺ ഘടകങ്ങൾ

12:14 PM IST:
  • സ്വർണ്ണം
  • വെള്ളി
  • ഡയമണ്ട്

12:08 PM IST:
  • കർണാടകക്ക് 5300 കോടി വരൾച്ച സഹായം
  • ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. 2022 ൽ 76 % വളർച്ച ഉണ്ടായി
  • വ്യവസായ രജിസ്ട്രേഷൻ ലളിതവത്കരിക്കാൻ നടപടി
  • മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി  30 ലക്ഷമായി ഉയർത്തി
     
12:07 PM IST:

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ
 
12:05 PM IST:

ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറക്കും.

12:03 PM IST:
  • സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ
  • സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും
  • മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം

11:59 AM IST:
  • കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. 
  • പഴയ  വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും. 
  • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും. 
  • പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
  • അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും

11:56 AM IST:

കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും. തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ  പദ്ധതി ആരംഭിക്കും. 

11:55 AM IST:

ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജം പദ്ധതികൾക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും. 

11:53 AM IST:

5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. 

11:52 AM IST:

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
 
11:51 AM IST:

ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

11:50 AM IST:

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടു വരും.

11:49 AM IST:

മാലിന്യ നിർമ്മാർജ്ജനത്തിന് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിർമ്മാർജ്ജനത്തിന് മിഷൻ കർമ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. 

11:47 AM IST:

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

Image

11:45 AM IST:

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

11:44 AM IST:

രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ജി ഡി പി യുടെ 3. 3% ശതമാനം വർധനവുണ്ടായി. 2019- 20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധന. 
 
11:43 AM IST:

തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും. 

11:31 AM IST:

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. 
 
11:26 AM IST:

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും. കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

11:22 AM IST:

ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായി. ഈ 9 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ 10-ൽ നിന്ന് 5-ആം സ്ഥാനത്തേക്ക് വളർന്നു

11:16 AM IST:

കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്.

Image

11:14 AM IST:

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന നൽകി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകും. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം യാഥാർത്യമാക്കി. 

11:12 AM IST:

ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ ശേഷം രാഹുൽ ഗാന്ധി സഭയിലെത്തി. ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് സ്വാഗതം ചെയ്തത്. 

11:09 AM IST:

സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിൻറാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. G20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

11:03 AM IST:

Image

10:59 AM IST:

കേന്ദ്ര ബജറ്റ് 2023 അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ എത്തി

10:58 AM IST:

ബജറ്റ്  പാവപ്പെട്ടവർക്കും , മധ്യവർഗത്തിന്ർറെയും ക്ഷേമം ഉറപ്പാക്കുന്നതായിരിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി.

10:30 AM IST:

ലോക്സഭയിൽ 1999 വരെ ബജറ്റ് അവതരിപ്പിച്ചിരുന്നതും, ഇപ്പോൾ അവതരിപ്പിക്കുന്നതുമായ സമയക്രമത്തിലും തീയതിയിലും വന്ന മാറ്റം

10:22 AM IST:

പാർലമെന്റ് മന്ദിരത്തിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി. ബജറ്റിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. തുടർന്ന് നിർമല സീതാരാമൻ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും.

9:52 AM IST:

ബജറ്റ് ദിനത്തിൽ നഷ്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം ആരംഭിക്കാറുള്ളത്. കഴിഞ്ഞ 10 വർഷമായി ഇതായിരുന്നു വിപണിയിലെ കാഴ്ച. എന്നാലിന്ന് ആ പതിവ് തെറ്റി. ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

9:48 AM IST:

അദാനിയുടെ സ്റ്റോക്കുകൾ  നഷ്ടത്തിൽ . ആദ്യ മിനിറ്റുകളിൽ നേട്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് താഴേക്ക് പോയി. അദാനി വിൽമർ ഒഴിച്ച് എല്ലാ ഓഹരികളും ഈ സമയത്ത് ഇടിവ് നേരിടുകയാണ്. 

No description available.

9:46 AM IST:

ബജറ്റ് ദിനത്തിൽ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്

9:44 AM IST:

നിർമല സീതാരാമൻ ബജറ്റുമായി രാഷ്ട്രപതിയെ കാണാൻ ഇറങ്ങി

9:43 AM IST:

ധനമന്ത്രി നിർമ്മല സീതാരാമൻ ഉടൻ ധനമന്ത്രാലയത്തിൽ എത്തും. ധനകാര്യ സഹമന്ത്രി ,മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് , തുടങ്ങിയവർ ധന മന്ത്രാലയത്തിൽ എത്തി

9:41 AM IST:

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്ന ബജറ്റെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. മോദി സർക്കാർ എക്കാലത്തും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

8:53 AM IST:

സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് സാമ്പത്തിക സർവെ റിപ്പോർട്ട് റിപ്പോർട്ട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ഒന്നാമതായി തുടരും, കൊവിഡിനെ മറികടന്നു, പലിശനിരക്ക് ഇനിയും ഉയരുമെന്നും സാമ്പത്തിക സർവേ റിപ്പോർട്ട്

7:59 AM IST:

തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമോ എന്നതാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

7:58 AM IST:

രാജ്യത്തെ മധ്യവർഗം ബജറ്റിൽ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ്. നികുതി സ്ലാബ് ഉയർത്തുക ഒപ്പം നികുതി ഇളവ് ലഭിക്കാവുന്ന ചിലവുകളുടെയും പരിധി ഉയർത്തുക എന്നതാണ് പ്രതീക്ഷ.

7:57 AM IST: