Union Budget 2023: കെവൈസി നടപടികൾ എളുപ്പമാകും; ഉപഭോക്താക്കൾ അറിയേണ്ടത്

ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് കെവൈസി പുതുക്കാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്യാറുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ  കെവൈസി നടപടികൾ ലഘൂകരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു 
 

Nirmala Sitharaman has announced that the KYC process for bank customers apk

നമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ  ബാങ്ക് ഉപഭോക്താക്കൾക്കായി കെവൈസി പ്രക്രിയ ലളിതമാക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കെ‌വൈ‌സി സംവിധാനം കൂടുതൽ എളുപ്പമാക്കുമെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. 

എന്താണ് കെവൈസി?

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ഒരു ഉപഭോക്താവിൽ നിന്നും ബാങ്ക് ശേഖരിക്കുന്ന വിവരങ്ങളാണ് കെവൈസി. അതായത്, ഉപഭോക്താവിന്റെ വിലാസം ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ ഇതിൽ ഉൾപ്പെടും. കൃത്യമായ ഇടവേളകളിൽ ബാങ്ക് ഇത് പുതുക്കാൻ ആവശ്യപ്പെടാറുണ്ട്. കാരണം കാലാനുസൃതമായ മാറ്റങ്ങൾ ഈ വിവരങ്ങളിൽ ഉണ്ടായേക്കാം. ബാങ്കിൽ ഉപഭോക്താവിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉണ്ടാകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. മാത്രവുമല്ല, 2004 മുതൽ കെ‌വൈ‌സിയുടെ കെ‌വൈ‌സി നടപടിക്രമങ്ങൾ പാലിക്കാതെ ബാങ്ക് അക്കൗണ്ടോ ട്രേഡിംഗ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ തുറക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നില്ല. 

 കെവൈസി രേഖകൾ

  • വിലാസം(ഐഡി കാർഡുകൾ)
  • പാസ്പോർട്ട്
  • വോട്ടറുടെ തിരിച്ചറിയൽ കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • ആധാർ കാർഡ്
  • എൻ ആർ ഇ ജി എ  കാർഡ്
  • പാൻ കാർഡ്

പ്രായപൂർത്തിയാകാത്തവർക്കുള്ള  കെവൈസി 

അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന വ്യക്തിയുടെ ഐഡി പ്രൂഫ് സമർപ്പിക്കേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് അക്കൗണ്ട് സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ, മറ്റേതെങ്കിലും വ്യക്തികളുടെ കാര്യത്തിലെന്നപോലെ കെവൈസി  നടപടിക്രമം ബാധകമാകും.

എൻആർഐകൾക്കുള്ള കെവൈസി രേഖകൾ

പാസ്‌പോർട്ട്, റെസിഡൻസ് വിസ പകർപ്പുകൾ, കൃത്യമായി സാക്ഷ്യപ്പെടുത്തിയത്
 

Latest Videos
Follow Us:
Download App:
  • android
  • ios