മോട്ടോർ വാഹന നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 % ആക്കി കുറച്ചു
മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം : മോട്ടോർ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന രണ്ട് ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും പ്രൈവറ്റ്ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നികുതി നിരക്കും കൂട്ടി. പുതുതായി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം.
മോട്ടോർ കാറുകളുടെയും പ്രൈവറ്റ്ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ
READ MORE പ്രവാസികളെ കൈവിടില്ല, മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് 84.6 കോടി, പ്രത്യേക പദ്ധതികളും വായ്പയും
a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്‍ദ്ധനവ്
b. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വര്‍ദ്ധനവ്
c. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1% വര്‍ദ്ധനവ്
d. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1% വര്‍ദ്ധനവ്
e. 30 ലക്ഷത്തിന് മുകളില്‍ - 1% വര്‍ദ്ധനവ്
പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കും. കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയില്‍ 10% കുറവ്
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് വര്‍ദ്ധിപ്പിക്കുന്നു
a. ഇരുചക്രവാഹനം – 100 രൂപ
b. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ - 200 രൂപ
c. മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ
d. ഹെവി മോട്ടോര്‍ വാഹനം – 500 രൂപ
ഇന്ധന വില കൂടും
ജനങ്ങളുടെ നടുവൊടിച്ച് സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ധന വില ഇനിയും കൂടും. സർവ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം.ഇന്ധന വിലക്കയറ്റത്തിൽ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയിരുന്നില്ല. റോഡ് സെസ് എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം.