ഭൂമി ഇടപാട് നടത്തുന്നവരുടെ കീശ കീറും,ന്യായവിലയില്‍ 20 ശതമാനം വർധന റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകും
വൻകിടക്കാരെക്കാൾ ചെറിയ വസ്തു ഇടപാടുകൾ നടത്തുന്നവർക്കാകും പുതിയ തീരുമാനം കൂടുതൽ ബാധ്യതയുണ്ടാക്കുക.കെട്ടിട നികുതി വർധനവിനുള്ള തീരുമാനം സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കും.
തിരുവനന്തപുരം:ഭൂമിയുടെ ന്യായവിലയിൽ ഇരുപത് ശതമാനം വർധനക്കുള്ളള്ള ബജറ്റ് ശുപാർശ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ . വൻകിടക്കാരെക്കാൾ ചെറിയ വസ്തു ഇടപാടുകൾ നടത്തുന്നവർക്കാകും പുതിയ തീരുമാനം കൂടുതൽ ബാധ്യതയുണ്ടാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്ന തീരുമാനമെങ്കിലും കെട്ടിട നികുതി വർധനവിനുള്ള ധനമന്ത്രിയുടെ തീരുമാനം സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കും.
കെട്ടിട നികുതി ഉയര്‍ത്തുമ്പോള്‍ നേട്ടം പ്രാഥമികമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കെങ്കിലും ലൈബ്രറി സെസ് അടക്കം നല്ലൊരു വിഹിതം ഈ ഇനത്തിലും സര്‍ക്കാര്‍ ഖജനാവിലേക്കെത്തും. ഏകീകൃത തദ്ദേശ വകുപ്പ് രൂപീകരണം എന്ന സര്‍ക്കാര്‍ ലക്ഷ്യം നടപ്പായാല്‍ വര്‍ധിപ്പിക്കുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവിലേക്കു തന്നെ വരും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുളള ഒന്നിലധികം വീടുകള്‍ക്കും ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കും ഉയര്‍ന്ന നികുതി എന്ന നിര്‍ദേശം സാധാരണക്കാരെക്കാളധികം സമ്പന്നരെയാകും ബാധിക്കുക എന്നാണ് വിലയിരുത്തല്‍. അപ്പോഴും ചെറിയ കടമുറികളില്‍ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരെയടക്കം പുതിയ തീരുമാനം ദോഷകരമായി തന്നെ ബാധിക്കുമെന്നുറപ്പ്